അറ്റകുറ്റപ്പണി പൂർത്തിയായി; ആലുവ, ദേശം പാലങ്ങൾ തുറന്നു

അറ്റകുറ്റപ്പണിക്കുശേഷം ആലുവ മാർത്താണ്ഡവർമ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തപ്പോൾ
ആലുവ
അറ്റകുറ്റപ്പണിക്കുശേഷം ആലുവ മാർത്താണ്ഡവർമ പാലം, ദേശം പാലം എന്നിവ വ്യാഴാഴ്ച തുറന്നു. മാർത്താണ്ഡവർമ പാലം വ്യാഴം രാവിലെ 6നും ദേശം പാലം വൈകിട്ട് ആറിനുമാണ് തുറന്നത്. പാലങ്ങളിലെ ഗർഡറുകൾക്ക് ഇടയിലുള്ള ഭാഗത്തെ അറ്റകുറ്റപ്പണികളും മാർത്താണ്ഡ വർമ പാലത്തിൽ അബ്സോർബറുകളിൽ ഗ്രീസിങ് ജോലികളും ആർച്ചിലെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയശേഷമാണ് പൂർണമായി തുറന്ന് കൊടുത്തത്.
അറ്റകുറ്റപ്പണിക്കായി 10 ദിവസം അടയ്ക്കാൻ തീരുമാനിച്ച പാലങ്ങൾ എട്ട് ദിവസം കൊണ്ട് പൂർത്തിയാക്കി തുറക്കുകയായിരുന്നു. മാർത്താണ്ഡവർമ പാലത്തിലെ എ വൺ, പി വൺ, പി ടു, എ ടു എന്നീ ഗർഡറുകളിലെ നാല് ജോയിന്റുകളിലും എക്സ്പാൻഷൻ ജോയിന്റുകളിലുമായിരുന്നു പ്രധാനമായും അറ്റകുറ്റപ്പണി നടത്തിയത്.
ഗതാഗതക്കുരുക്ക് അതിരൂക്ഷമായതോടെയാണ് രാവും പകലുമായി അതിവേഗം അറ്റകുറ്റപ്പണി പൂർത്തീകരിച്ചത്. പാലം തുറന്ന ശേഷവും ദേശീയപാതയിൽ ഗതാഗതക്കുരുക്ക് തുടരുകയാണ്.








0 comments