തൊഴിലാളികളുടെ പാർലമെന്റ് മാർച്ച്
സിഐടിയു ജില്ലാ പ്രചാരണ വാഹന ജാഥ 19നും 20നും

സിഐടിയു ജില്ലാ പ്രചാരണ വാഹന ജാഥയുടെ സംഘാടകസമിതി രൂപീകരണയോഗം ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഡിസംബർ ഒന്നുമുതൽ മൂന്നുവരെ നടക്കുന്ന തൊഴിലാളികളുടെ പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥം സിഐടിയു ജില്ലാ കമ്മിറ്റി വാഹന ജാഥ സംഘടിപ്പിക്കും.
19, 20 തീയതികളിൽ നടക്കുന്ന വാഹനപ്രചാരണ ജാഥയുടെ സംഘാടകസമിതി രൂപീകരണയോഗം സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. എം കെ മനോജ് അധ്യക്ഷനായി. എം ജി അജി, എൻ കെ ജോർജ്, കെ കെ ഏലിയാസ്, എം വൈ കുരിയാച്ചൻ, എം എൻ മോഹനൻ, എൻ ജി സുജിത്ത്കുമാർ എന്നിവർ സംസാരിച്ചു.
18ന് വൈകിട്ട് അഞ്ചിന് അന്പലമേട് കുഴിക്കാട് കവലയിൽ ജാഥ പര്യടനം ഉദ്‌ഘാടനം ചെയ്യും. നാല് തൊഴിൽ കോഡുകളും പിൻവലിക്കുക, എംജിഎൻആർഇജിഎ- പുനഃസ്ഥാപിക്കുക, സ്കീം ഒന്ന് തൊഴിലാളികളെ തൊഴിലാളികളായി അംഗീകരിക്കുക, തൊഴിലാളികൾക്ക് 42,000 രൂപ മിനിമം വേതനം ഉറപ്പാക്കുക, സ്വയംതൊഴിൽ ചെയ്യുന്നവർക്ക് 42,000 രൂപ വരുമാനം ഉറപ്പാക്കുക,- സാർവത്രിക പെൻഷൻ 21,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പാർലമെന്റ് മാർച്ച് സംഘടിപ്പിക്കുന്നത്.








0 comments