Deshabhimani

നിരക്ക് പുതുക്കിനിശ്ചയിക്കണം

ഓട്ടോ– ടാക്സി പണിമുടക്ക് 12ന്

Auto-Taxi Strike

ഓട്ടോ– ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് സംയുക്ത സമരസമിതി ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് വി എ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 06, 2026, 03:24 AM | 1 min read

കൊച്ചി


ഓട്ടോ – -ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് 12ന് പണിമുടക്ക് നടത്താൻ സംയുക്ത തൊഴിലാളി കൺവൻഷൻ തീരുമാനിച്ചു. പപ്പൻ ചേട്ടൻ സ്മാരക ഹാളിൽ ചേർന്ന കൺവൻഷൻ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് വി എ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.


എം എസ് രാജു അധ്യക്ഷനായി. വിവിധ യൂണിയൻ നേതാക്കളായ കെ എ അലി അക്ബർ, ഇ പി നിധീഷ് കുമാർ, വി എസ് സുനിൽകുമാർ, ഹമീദ് പട്ടത്ത്, മുസ്തഫ പള്ളുരുത്തി, അബ്ദുൾ വഹാബ്, മനു മാത്യു, എം പി ഉദയൻ, പി എം ഹാരിസ്, വിനോദ് മാത്യു, വി വി പ്രവീൺ, ടി വി രാജൻ എന്നിവർ സംസാരിച്ചു.


ഓൺലൈൻ ഓട്ടോ – ടാക്സികളും എയർപോർട്ട് ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കാളികളാകണമെന്നും സ്കൂൾ സർവീസ്‌ ഒഴിവാക്കുന്നതിനാൽ രക്ഷാകർത്താക്കൾ സഹകരിക്കണമെന്നും സമരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home