Deshabhimani

അക്ഷരയുടെ മരണം: പ്രതിഷേധിച്ച് ഇൻഫോപാർക്ക് ജീവനക്കാർ

Akshara's Death

സ്വകാര്യ ബസ്‌ ഇടിച്ച്‌ ഇൻഫോപാർക്ക് ജീവനക്കാരി അക്ഷര മരിച്ചതിൽ പ്രതിഷേധിച്ച് പ്രോഗ്രസീവ് ടെക്കീസിന്റെ 
നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം

വെബ് ഡെസ്ക്

Published on Nov 06, 2026, 03:21 AM | 1 min read

കാക്കനാട്


സ്വകാര്യ ബസ്‌ ഇടിച്ച്‌ ഐടി ജീവനക്കാരിയായ അക്ഷര മരിച്ചതിൽ പ്രതിഷേധം ശക്തമാക്കി ഇൻഫോപാർക്കിലെ ജീവനക്കാർ. സുരക്ഷിത യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതരുടെ അനാസ്ഥയാണ് മറ്റൊരു ജീവൻകുടിയെടുത്തതെന്ന് ആരോപിച്ച് നൂറുകണക്കിന് ജീവനക്കാർ പ്രതിഷേധ സംഗമത്തിൽ അണിനിരന്നു.​


പ്രോഗ്രസീവ് ടെക്കീസിന്റെ നേതൃത്വത്തിൽ ഇൻഫോപാർക്ക് കാർണിവലിന് സമീപത്തെ ഓപ്പൺ ജിമ്മിൽ നടന്ന പ്രതിഷേധത്തിൽ അക്ഷരയുടെ ഛായാചിത്രത്തിന് മുന്നിൽ മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലി അർപ്പിച്ചു.


സംസ്ഥാന പ്രസിഡന്റ് അനീഷ് പന്തലാനി, മാഹിൻ ഷാ, വി.പി. ഷിയാസ്, മനു പ്രദീപ്, കൃഷ്ണ വിനോദ്, അജിത് ദിവാകരൻ, അനൂപ് ദാസ്, അശ്വതി എന്നിവർ നേതൃത്വം നൽകി.​ പ്രതിഷേധത്തിന്റെ ഭാഗമായി ‘വൺ വോയിസ് ഫോർ ജസ്റ്റിസ്' പേരിൽ ഡിജിറ്റൽ സിഗ്നേച്ചർ ക്യാമ്പയിനും മാസ് പെറ്റീഷനും തുടക്കമിട്ടു.


ഐഎംജി ജങ്ഷൻ മുതൽ ഇൻഫോപാർക്ക് വരെ റോഡ് അടിയന്തരമായി വീതികൂട്ടുക, നടപ്പാത നിർമിക്കുക, ബസുകളുടെ അമിതവേഗം നിയന്ത്രിക്കുക, നിയമലംഘകരുടെ പെർമിറ്റ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.ഒരു ലക്ഷം ജീവനക്കാർ ജോലി ചെയ്യുന്ന ഇൻഫോപാർക്കിൽ ആവശ്യമായ പശ്ചാത്തല വികസനവും റോഡ് സുരക്ഷയും ഒരുക്കുന്നതിൽ സർക്കാരിനും നഗരസഭയ്ക്കും വീഴ്‌ചയുണ്ടായെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home