Deshabhimani

ട്രെയിനിൽ കടത്തിയ 37 കിലോ കഞ്ചാവ് പിടിച്ചെടുത്തു

Cannabis seized

ആലുവ റെയിൽവേ സ്റ്റേഷനിൽ ശർക്കര പൊതിഞ്ഞനിലയിൽ കണ്ടെത്തിയ കഞ്ചാവ്

വെബ് ഡെസ്ക്

Published on Nov 06, 2026, 02:33 AM | 1 min read

ആലുവ


ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 19 ലക്ഷം രൂപയുടെ 37.7 കിലോ കഞ്ചാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് പിടിച്ചെടുത്തു.


വ്യാഴാഴ്ച ആലുവയിലെത്തിയ ദിബ്രുഗഢ്–കന്യാകുമാരി എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ്‌ കഞ്ചാവ്‌ കണ്ടെടുത്തത്‌. ആളില്ലാത്തനിലയിൽ ജനറൽ കോച്ചിൽ സൂക്ഷിച്ചിരുന്ന നാല് ചാക്കുകളിൽ ശർക്കര പൊതിഞ്ഞനിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ തിരിച്ചറിയാനായിട്ടില്ല.


തിരുവനന്തപുരം ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ഇൻസ്പെക്ടർ എ ജെ ജിബിൻ, എഎസ്ഐമാരായ സിജോ സേവ്യർ, വിജയകുമാർ, ഹെഡ് കോൺസ്റ്റബിൾ വിപിൻ, കോൺസ്റ്റബിൾ നിഖിൽ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത കഞ്ചാവ് ആലുവ എക്സൈസ് വിഭാഗത്തിന് കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home