Deshabhimani

പിഎസ്‌-സിയെ സംരക്ഷിക്കുക: ജീവനക്കാർ ധർണ നടത്തി

Held a protest demonstration

എറണാകുളം പിഎസ്-സി ഓഫീസിനുമുന്നിൽ ജീവനക്കാർ നടത്തിയ ധർണ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി 
കെ എ അൻവർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 06, 2026, 03:08 AM | 1 min read

കൊച്ചി


പിഎസ്‌-സിയെ സംരക്ഷിക്കുക, പിഎസ്‌-സിക്കെതിരായുള്ള അപവാദ പ്രചാരണം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കേരള പിഎസ്‌-സി എംപ്ലോയീസ് യൂണിയൻ സെക്രട്ടറിയറ്റിൽ നടത്തുന്ന ധർണയ്‌ക്ക്‌ ഐക്യദാർഢ്യവുമായി എറണാകുളത്ത് പിഎസ്‌-സി ഓഫീസിന്‌ മുന്നിൽ ജീവനക്കാർ ധർണ നടത്തി.


പിഎസ്‌-സി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ എ അൻവർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എ എ ബിന്ദു അധ്യക്ഷയായി. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ബോബിനാഥ്, ജില്ലാ സെക്രട്ടറി വി ഉണ്ണിക്കൃഷ്ണൻ, ട്രഷറർ ശരത് എസ് നായർ എന്നിവർ സംസാരിച്ചു.


അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ ചുവടുപിടിച്ച് പിഎസ്‌സിയെ തകർക്കാനുള്ള നടപടികളിൽ നിന്ന്‌ സർക്കാർ പിന്മാറണമെന്ന്‌ പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home