"ചൂതാട്ടക്കാരന്റെ ഭാര്യ’ പ്രകാശിപ്പിച്ചു

വേണു വി ദേശം എഴുതിയ "ചൂതാട്ടക്കാരന്റെ ഭാര്യ’ നോവലെറ്റ് ഡോ. ദേശമംഗലം രാമകൃഷ്ണൻ, ശാലിനി ദേവന് നൽകി പ്രകാശിപ്പിക്കുന്നു
കൊച്ചി
വേണു വി ദേശമെഴുതിയ രണ്ടു നോവലറ്റുകളുടെ സമാഹാരമായ "ചൂതാട്ടക്കാരന്റെ ഭാര്യ’ ഡോ. ദേശമംഗലം രാമകൃഷ്ണൻ പ്രകാശിപ്പിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ ശാലിനി ദേവൻ പുസ്തകം ഏറ്റുവാങ്ങി. ഗ്രന്ഥശാല പ്രസിഡന്റ് ഡോ. എസ് ഹരികുമാർ അധ്യക്ഷനായി. ഷാജി ജോർജ് പ്രണത, എ ശ്യാം, എ പി അനിൽ കുമാർ എന്നിവർ സംസാരിച്ചു.
റഷ്യൻ സാഹിത്യ ഇതിഹാസങ്ങളായ ടോൾസ്റ്റോയിയുടെയും ദസ്തവേസ്കിയുടെയും ജീവിത പങ്കാളികളുടെ ജീവിതം പ്രമേയമാക്കിയ രണ്ടു നോവലെറ്റുകളാണ് പുസ്തകത്തിലുള്ളത്. പ്രണത ബുക്സാണ് പ്രസാധകർ.









0 comments