ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ സ്ഥാപന ഉടമ പിടിയിൽ

മൈക്കൽ ഡേവിഡ് കെൽസ
കളമശേരി
ഹംഗറിയിൽ വെയർഹൗസ് ജോലി വാഗ്ദാനം ചെയ്ത് 13.80 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വിദ്യാഭ്യാസ സ്ഥാപന ഉടമയെ കളമശേരി പൊലീസ് പിടികൂടി. ഇടപ്പള്ളി ടോളിന് സമീപം പ്രവർത്തിക്കുന്ന യൂണിബയസ് എഡ്യുക്കേഷൻ ഉടമ ഇടപ്പള്ളി ചങ്ങമ്പുഴ നഗറിൽ ആറപ്പറമ്പിൽ വീട്ടിൽ മൈക്കൽ ഡേവിഡ് കെൽസണെയാണ് കളമശേരി പൊലീസ് പിടികൂടിയത്. ജോലി ലഭ്യമാക്കാനുള്ള വിസ നടപടി പൂർത്തിയാക്കാനെന്ന് വിശ്വസിപ്പിച്ചാണ് പണം കൈപ്പറ്റിയതെന്നാണ് പരാതി.
2023 ഒക്ടോബർ 27 മുതൽ 2024 ഒക്ടോബർ 16 വരെ പല തവണകളിലായി വിവിധ ബാങ്ക് അക്കൗണ്ടുകൾ മുഖേനയാണ് പണം കൈപ്പറ്റിയത്. പണം കൈപ്പറ്റിയിട്ടും ജോലി ലഭ്യമാക്കുകയോ തുക തിരികെ നൽകുകയോ ചെയ്തില്ലെന്നാണ് പരാതി. കേസിലെ മറ്റൊരു പ്രതിയായ ഷഫീക്കിനെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി കളമശേരി ഇൻസ്പെക്ടർ എ എൽ അഭിലാഷ് പറഞ്ഞു.









0 comments