കുട്ടനാട് കുസാറ്റിലും എസ്‌എഫ്‌ഐ

ആലപ്പുഴ
കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് കുട്ടനാട് ക്യാമ്പസിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്‌ക്ക് ഉജ്വല വിജയം. 22 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 12 സീറ്റുകളും വൻ ഭൂരിപക്ഷത്തിൽ നേടിയാണ് എസ്‌എഫ്‌ഐയുടെ കുതിപ്പ്. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാർ: എസ് വൺ സിവിൽ– എം ജെ അൽഡ്രിൻ സേവ്യർ, എസ് വൺ സിഎസ്‌ഇ– ലഹാൻ സെയിൻ ഷാസ്, എസ് വൺ ഇഇഇ– വി വിനായക്, എസ് വൺ ഇസി– യദു കൃഷ്‌ണ, എസ് വൺ ഐടി– എം പി ഹംസ, എസ് വൺ എംസിഎ– റസീൻ സലീം, എസ് ത്രീ ഇഇഇ– ആര്യബ് അജിത്ത്, എസ് ഫൈവ് സിഇ– ആർ രേഷ്‌മ, എസ് ഫൈവ് ഇഇഇ– എം പുണ്യ, എസ് സെവൺ സിഎസ്‌ഇ– കെ ഹരിശങ്കർ, എസ് സെവൺ ഇഇഇ– എം കെ വൈഷ്‌ണവി, എസ് സെവൺ ഇസി– അനുശ്രീ. കൊച്ചിൻ യൂണിവേഴ്സിറ്റിയിലും കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിങ് കുട്ടനാട് ക്യാമ്പസിലും വിദ്യാർഥികളുടെ അവകാശങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടി മുന്നിൽനിന്ന് പോരാടുന്ന എസ്എഫ്ഐയുടെ വിജയയാത്ര തുടരുകയാണെന്നും വിദ്യാർഥികൾ അർപ്പിച്ച വിശ്വാസത്തിന്റെയും പിന്തുണയുടെയും പ്രതിഫലനമാണ് ഈ വിജയമെന്നും ഭാരവാഹികൾ അറിയിച്ചു.








0 comments