Deshabhimani

എസി പൊട്ടിത്തെറിച്ച് ബ്യൂട്ടിപാർലറില്‍ തീപിടിത്തം

ഓമ
വെബ് ഡെസ്ക്

Published on Nov 06, 2026, 02:08 AM | 1 min read

അമ്പലപ്പുഴ

കച്ചേരിമുക്കില്‍‍ ബ്യൂട്ടി പാർലറിൽ എസി പൊട്ടിത്തെറിച്ച് തീപിടിത്തം. ആർക്കും പരിക്കില്ല. കച്ചേരിമുക്കിന് കിഴക്കുവശത്തായി നാലുവർഷത്തോളമായി പ്രവർത്തിക്കുന്ന ബ്യൂട്ടി ആർട്സ് സ്ഥാപനത്തിലാണ് വ്യാഴം രാവിലെ 10.30 ഓടെ തീപിടിത്തമുണ്ടായത്. ​കഞ്ഞിപ്പാടം മുപ്പത്തിയഞ്ചിൽ വീട്ടിൽ അഡ്വ. സുരേഷിന്റെ ഭാര്യ ആശയുടെ ഉടമസ്ഥതയിലുള്ളതാണ്‌ ബ്യൂട്ടി പാർലര്‍. രാവിലെ സ്ഥാപനം തുറന്ന് ആശ എസി ഓണാക്കിയപ്പോൾ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. ആശ ഉടൻ പുറത്തേക്ക് ഓടിയതിനാൽ വലിയ അപകടം ഒഴിവായി. സമീപത്തെ മറ്റൊരു ഗോഡൗണിലേക്കും തീ പടർന്നു. തകഴിയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്‌നിരക്ഷസേന അര മണിക്കൂറിലധികം ശ്രമിച്ചാണ്‌ തീയണച്ചത്. ബ്യൂട്ടി പാർലറും സമീപത്തെ കടമുറിയിലെ സാധനങ്ങളും പൂർണമായി കത്തിനശിച്ചു. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home