print edition വിലക്കോടെ മടക്കം

ലിസ്‌ബൺ: വിലക്കോടെയാണ് ക്രിസ്‌റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ കുപ്പായമഴിക്കുന്നത്. ലോകകപ്പിനുശേഷം പരിശീലകനായെത്തിയ ജോർജെ ജെസ്യൂസുമായുള്ള അഭിപ്രായ ഭിന്നതകളാണ് അപ്രതീക്ഷിത വിരമിക്കലിന് പിന്നിലെ പ്രധാന കാരണം. നേഷൻസ് ലീഗിനിടെ പോർച്ചുഗൽ ക്യാമ്പ് വിട്ട നാൽപ്പത്തൊന്നുകാരന് ഒരു മാസത്തെ വിലക്കേർപ്പെടുത്തിയിരുന്നു. ഒക്‌ടോബർ 30നാണ് ഇതവസാനിച്ചത്. 15ന് ഡെൻമാർക്കിനെതിരെയും 18ന് വെയ്‌ൽസിനെതിരെയും ടീമിന് കളിയുണ്ട്. ഇൗ സംഘത്തിൽ റൊണാൾഡോയെ ഉൾപ്പെടുത്തില്ലെന്ന് കോച്ച് അറിയിച്ചതായും സൂചനകളുണ്ട്. ഇതോടെയാണ് പെട്ടെന്നുള്ള പ്രഖ്യാപനം.
അവസാനം വെയ്‌ൽസിനെതിരെ
അവസാന മത്സരം വെയ്‌ൽസിനെതിരെയായിരുന്നു. നേഷൻസ് ലീഗിൽ സെപ്‌തംബർ 24നായിരുന്നു പോരാട്ടം. 67 മിനിറ്റ് കളിച്ചെങ്കിലും ഗോൾ നേടാനായില്ല.








0 comments