ദീപശിഖ ജാഥ നാളെ
പതാക, കൊടിമര, കപ്പി–കയർ ജാഥകൾ ഇന്ന്

തിരുനക്കരയിലെത്തും കോട്ടയം സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ പതാക, കൊടിമര, കപ്പി–കയർ ജാഥകൾ ഇന്നെത്തും. പതാകജാഥ ഒന്ന് വെള്ളി പകൽ രണ്ടിന് ചങ്ങനാശേരി തെങ്ങണയിൽ എ വി റസൽ സ്‌മൃതിമണ്ഡപത്തിൽ അഖിലേന്ത്യാ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനംചെയ്യും. കെ എൻ ഗോപിനാഥ് ക്യാപ്‌റ്റനും കെ സി ജോസഫ് മാനേജരുമാണ്. പതാകജാഥ രണ്ട് പകൽ മൂന്നിന് നട്ടാശേരിയിൽ കെ പി സുഗുണൻ സ്‌മൃതിമണ്ഡപത്തിൽ സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. പി പി ചിത്തരഞ്ജൻ ക്യാപ്‌റ്റനും കെ ആർ അജയ് മാനേജരുമാണ്. കൊടിമര ജാഥ ഒന്ന് പകൽ മൂന്നിന് നെടുംകുന്നം വി ആർ ഭാസ്‌കരൻ സ്‌മൃതിമണ്ഡപത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. കെ എസ് സുനിൽകുമാർ ക്യാപ്‌റ്റനും ഡി ബെൈജു മാനേജരുമാണ്. കൊടിമര ജാഥ രണ്ട് പകൽ 2.30ന് പാന്പാടി വെള്ളൂരിൽ കെ എം എബ്രഹാം സ്‌മൃതിമണ്ഡപത്തിൽ വൈക്കം വിശ്വൻ ഉദ്‌ഘാടനം ചെയ്യും. റെജി സഖറിയ ക്യാപ്‌റ്റനും കെ എൻ വിശ്വനാഥൻ മാനേജരുമാണ്. കപ്പി – കയർ ജാഥ ഒന്ന് പകൽ മൂന്നിന് തിരുവാർപ്പ് കാഞ്ഞിരത്ത് വി ആർ രാമൻകുട്ടി സ്‌മൃതിമണ്ഡപത്തിൽ അഖിലേന്ത്യാ കൗൺസിലംഗം കെ ജെ തോമസ് ഉദ്‌ഘാടനം ചെയ്യും. സി കെ ഹരികൃഷ്‌ണൻ ക്യാപ്‌റ്റനും സി എൻ സത്യനേശൻ മാനേജരുമാണ്. കപ്പി – കയർ ജാഥ രണ്ട് പകൽ രണ്ടിന് മുണ്ടക്കയം എം ജി രാമചന്ദ്രൻ സ്‌മൃതിമണ്ഡപത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ടി ആർ രഘുനാഥൻ ഉദ്‌ഘാടനം ചെയ്യും. കെ പി മേരി ക്യാപ്‌റ്റനും ജോയി ജോർജ് മാനേജരുമാണ്. ജാഥകൾ വൈകിട്ട് കലക്ടറേറ്റ് പരിസരത്ത് സംഗമിച്ച് അഞ്ചോടെ തിരുനക്കര മൈതാനത്തെത്തും. തുടർന്ന് സംഘാടകസമിതി ചെയർമാൻ ടി ആർ രഘുനാഥൻ പതാക ഉയർത്തും. സംസ്ഥാന സമ്മേളനം നടക്കുന്ന ആനത്തലവട്ടം ആനന്ദൻ നഗറിൽ(മാമ്മൻ മാപ്പിള ഹാൾ) സ്ഥാപിക്കാനുള്ള ദീപശിഖ ജാഥ ശനി രാവിലെ 7.30ന് നീണ്ടൂർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യും. കെ അനിൽകുമാർ ക്യാപ്‌റ്റനും വി ജയപ്രകാശ് മാനേജരുമായ ജാഥ 9.15ന് സമ്മേളന നഗറിലെത്തി ദീപശിഖ സ്ഥാപിക്കും.








0 comments