Deshabhimani

സംസ്ഥാനത്ത് 
ഓട്ടോ, ടാക്സി പണിമുടക്ക് 12-ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2026, 02:00 AM | 1 min read


പാലക്കാട്

ഓട്ടോ – -ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയനുകൾ സർക്കാരിന് നിവേദനം നൽകിയിട്ടും ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഓട്ടോ, -ടാക്സി തൊഴിലാളികൾ പണിമുടക്കും. 12-ന് രാത്രി 12 മുതൽ 13ന്‌ രാത്രി 12 വരെ 24 മണിക്കൂറാണ് പണിമുടക്ക്. പാലക്കാട്ട്‌ ചേർന്ന വിവിധ മോട്ടോർ തൊഴിലാളി സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. യോഗം ഓട്ടോ ടാക്‌സി ടെമ്പോ ഡ്രൈവേഴ്‌സ്‌ യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി എ വി സുരേഷ് ഉദ്ഘാടനം ചെയ്തു. ബിഎംഎസ് യൂണിയൻ ജില്ലാ സെക്രട്ടറി വി ശിവദാസൻ അധ്യക്ഷനായി. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ സി ജയപാലൻ, അഷറഫ് പറക്കുന്നം (എസ്ടിയു), എം ലെനിൻ (എച്ച്എംഎസ്), അബ്ദുൾ സുക്കൂർ (സിഐടിയു), ജിഞ്ചു ജോസ് (സിഐടിയു), ഇല്യാസ് കാവിൽപ്പാട് (എസ്ഡിടിയു), പ്രേമകുമാർ (എഐടിയുസി), ആർ സുരേഷ് (കെടിയുസി-എം) എന്നിവർ സംസാരിച്ചു. പണിമുടക്ക്‌ ദിവസം തൊഴിലാളികൾ രാവിലെ പത്തിന്‌ അഞ്ചുവിളക്ക് പരിസരത്തുനിന്ന് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്ന്‌ സംയുക്ത സമരസമിതി മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home