ad
Deshabhimani

"ലിയോ ധൈര്യമായിരിക്കൂ "; മെസിക്ക് ആശ്വാസവുമായി റൊണാൾഡോ

Messi
വെബ് ഡെസ്ക്

Published on Aug 12, 2026, 07:59 PM | 1 min read

റിയാദ് : പിതാവ് ഹോർഹെ മെസിയുടെ വേർപാടിൽ വേദനിക്കുന്ന ലയണൽ മെസിക്കു ആശ്വാസവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. പിതാവിന്റെ വിയോഗത്തിന് ശേഷം മെസി പങ്കുവെച്ച ഇൻസ്റ്റാഗ്രാം കുറിപ്പിന് മറുപടിയായാണ് റൊണാൾഡോയുടെ ആശ്വാസ വാക്കുകൾ. ഏറെ പ്രയാസപ്പെടുന്ന ഈ സമയത്ത്‌ നിന്നെയും നിന്റെ പ്രിയപ്പെട്ടവരെയും ചേർത്തു പിടിക്കുന്നു. ലിയോ ധൈര്യമായിരിക്കൂ.


എന്നാണ് റൊണാൾഡോ കുറിച്ചത്. ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങൾ പുലർത്തുന്ന ആത്മബന്ധത്തിന്റെ സൂചനയായി ഈ വാക്കുകൾ. രണ്ട് താരങ്ങളുടെയും പേരിൽ പക്ഷം ചേർന്ന് തർക്കിക്കുന്നത്തിന്റെ അർത്ഥ ശൂന്യതകൂടി വെളിവാക്കുന്നതാണ് റൊണാൾഡോയുടെ പ്രതികരണം.


പിതാവിന്റെ വേർപാടിനു ശേഷം മെസി ഏറെ വൈകാരികമായ കുറിപ്പാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പിതാവിന്റെ വേർപാട് നൽകിയ വേദന താങ്ങാനാകുന്നില്ലെന്നും ഇനിയെങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ലെന്നുമാണ് മെസി പോസ്റ്റിൽ സൂചിപ്പിച്ചത്. തനിക്ക് കളിക്കളത്തിൽ ഏറ്റവും വലിയ പ്രചോദനമായിരുന്ന വ്യക്തിയാണ് വിടപറഞ്ഞതെന്നും താരം കുറിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home