ad
Deshabhimani

മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം കിണറ്റിൽ ചാടിയ യുവതി മരിച്ചു; ഗുരുതര പരിക്കുകളോടെ ഭർത്താവ് ചികിത്സയിൽ

woman died
വെബ് ഡെസ്ക്

Published on Aug 12, 2026, 08:30 PM | 1 min read

നെടുമങ്ങാട് : കുടുംബ കലഹത്തെ തുടർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം കിണറ്റിൽ ചാടിയ യുവതി മരിച്ചു. രക്ഷിക്കാൻ ശ്രമിച്ച ഭർത്താവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വെമ്പായം തേക്കട ചീരാണിക്കര കാരംകോട് നെയ്തോട് തടത്തരികത്തു വീട്ടിൽ സൗമ്യ (32)യാണ് മരിച്ചത്. ഭർത്താവ് സജി പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.


ഇവർ വാടകക്കു താമസിക്കുന്ന ആനാട് വട്ടറത്തലയിലെ വീട്ടിൽ വച്ച് ചൊവ്വാഴ്ചയാണ് സൗമ്യ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം കിണറ്റിൽ ചാടിയത്. തീ അണക്കാൻ ശ്രമിക്കുന്നതിനിടെ സജിക്കും പൊള്ളലേറ്റു. സൗമ്യ കിണറ്റിൽ ചാടിയതിനു പിന്നാലെ സജിയും ചാടി. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് ഇരുവരെയും കരയ്ക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പൊള്ളലേമേറ്റ സൗമ്യ ചൊവ്വ രാത്രിയോടെ മരിച്ചു. സജിക്കും 50 ശതമാനത്തിലേറെ പൊള്ളലും തലക്കും കാലുകൾക്കും ഗുരുതരമായ പരിക്കുമേറ്റു. മകൻ : ഇവാൻ. സയന്റിഫിക്സ് - ഫോറൻസിക്സ് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home