ad
Deshabhimani

ഭയപ്പെടുത്തി നിശ്ശബ്ദനാക്കാനുള്ള ശ്രമം; പുതുച്ചേരി പൊലീസ് കുടുംബാം​ഗങ്ങളെ ചോദ്യം ചെയ്യുന്നതായി സൗരവ് ദാസ്

saurav das
വെബ് ഡെസ്ക്

Published on Aug 12, 2026, 09:30 PM | 1 min read

ന്യൂഡൽഹി : തന്റെ വീട്ടിലെത്തി കുടുംബാം​ഗങ്ങളെ ചോദ്യം ചെയ്യുന്നതായും മോശമായി പെരുമാറുന്നതായും സിജെപി മുഖ്യവക്താവ് സൗരവ് ദാസ്. പുതുച്ചേരിയിലുള്ള വീട്ടിലെത്തിയ പൊലീസ് ഏകദേശം രണ്ട് മണിക്കൂറോളം കുടുംബാം​ഗങ്ങളെ ചോദ്യം ചെയ്തതായി എക്സ് പോസ്റ്റിൽ സൗരവ് ദാസ് വ്യക്തമാക്കി. പുതുച്ചേരിയിലെ ബിജെപി സർക്കാരും കേന്ദ്ര സർക്കാർ തന്റെ കുടുംബത്തെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഭയപ്പെടുത്തി നിശ്ശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൊലീസ് നടപടിയെന്നും സൗരവ് ദാസ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് പുതുച്ചേരി പൊലീസിന്റെ നടപടിയെന്നും സൗരവ് പറഞ്ഞു.


നിയമപരമായാണോ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്തതെന്നും ആരുടെ നിർദേശപ്രകാരമാണ് നടപടിയെന്നും സൗരവ് ദാസ് ചോദിച്ചു. ഈ നീക്കം തന്നെ നിശബ്ദനാക്കില്ലെന്നും സൗരവ് ദാസ് പറഞ്ഞു. പൊലീസ് രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങരുതെന്നും സൗരവ് ദാസ് പറഞ്ഞു. ആരോപണത്തിൽ പുതുച്ചേരി പൊലീസ് പ്രതികരിച്ചില്ല.


ഡൽഹിയിലെ വീട്ടിൽ യൂട്യൂബർമാരും ചില മാധ്യമപ്രവർത്തകരും അനുമതിയില്ലാതെ പ്രവേശിച്ച് വീടിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചതായും സൗരവ് ദാസ് മുമ്പ് പറഞ്ഞിരുന്നു. ഇരുപതോളം ആളുകൾ വീട്ടിൽ എത്തിയതായും വീടിന്റെ ദൃശ്യങ്ങൾ പൂർണമായി പകർത്തി പ്രചരിപ്പിച്ചതായും സൗരവ് പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home