മുല്ലപ്പെരിയാർ ശക്തിപ്പെടുത്തൽ; കേരളം സഹകരിക്കുന്നില്ലെന്ന് തമിഴ്‌നാട്

സ്വന്തം ലേഖകൻ
Published on Aug 12, 2026, 10:15 PM | 1 min read
ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താനായി നടത്തേണ്ട ബലപ്പെടുത്തൽ പ്രവർത്തനങ്ങൾ കേരളം തടസ്സപ്പെടുത്തുകയാണെന്ന് ആരോപിച്ച് തമിഴ്‌നാട്ടിലെ ടിവികെ സർക്കാർ സുപ്രീംകോടതിയിൽ. ബേബി ഡാം, എർത്ത് ഡാം , പ്രധാന അണക്കെട്ട് എന്നിവയുടെ ബലപ്പെടുത്തലിനോട് കേരളം നിസഹരിക്കുകയാണെന്നും തടസ്സ മനോഭാവം പുലർത്തുകയാണെന്നമാണ് റിപ്പോർട്ടിലെ അവകാശവാദം. ബേബി ഡാമിന് സമീപത്തെ മരം വെട്ടാൻ കോടതി അനുവദിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു. ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന തമിഴ്‌നാട് സർക്കാരിന്റെ ഏകപക്ഷീയ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് തൽസ്ഥിതി റിപ്പോർട്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാപരിശോധന വിദഗ്ധ സമിതിയിൽ കേരളത്തിന്റെ പ്രതിനിധി ആയിരുന്ന ടി കെ ശിവരാജൻ തമിഴ്നാട് സർക്കാറിന്റെ വിദഗ്‌ധ അംഗമായിരുന്നു. തമിഴ്നാട്ടിലെ അണക്കെട്ടുക്കളുടെ സുരക്ഷാപരിശോധന സമിതിയിലെ വിദഗ്‌ധ അംഗമായാണ് നിയമനം.
കേന്ദ്ര ജലകമ്മീഷൻ മുൻ ചീഫ് എഞ്ചിനിയറായിരുന്ന ശിവരാജനെ കഴിഞ്ഞ ജൂണിൽ കേരളത്തിന്റെ സമ്മതമില്ലാതെ കേന്ദ്ര സർക്കാർ വിദഗ്‌ധ സമിതിയിൽ നിന്ന് മാറ്റുകയായിരുന്നു. ഒഡീഷ മുൻ സ്‌പെഷ്യൽ സെക്രട്ടറി അശുതോഷ് ദാസിനെ പകരം നിയമിച്ചു. മുല്ലപെരിയാർ അണകെട്ടുമായി ബന്ധപ്പെട്ട കേരളത്തിന്റെ നിലപാടുകളും മറ്റും വിശദമായി അറിയുന്ന ശിവരാജൻ തമിഴ്‌നാട് സമിതിയിൽ അംഗമാകുന്നത് മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് തിരിച്ചടിയായേക്കും.









0 comments