ad
Deshabhimani

ജന്തർ മന്തർ സീസൺ 2 ഉടൻ; സൂചന നൽകി അഭിജീത് ദീപ്കെ

Abhijeet Dipke
വെബ് ഡെസ്ക്

Published on Aug 12, 2026, 10:42 PM | 1 min read

ന്യൂഡൽഹി : ഡൽഹിയിൽ ജന്തർ മന്തറിൽ പുതിയ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനായി സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി. ജന്തർ മന്തർ സീസൺ 2 ഉടൻ ആരംഭിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകി ലിസണിങ്ങ് ടൂർ നടത്തുമെന്നും സിജെപി പറഞ്ഞു.


എന്നാൽ, പ്രതിഷേധത്തിന്റെ തീയതി, വേദി, ഉന്നയിക്കാനിരിക്കുന്ന ആവശ്യങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. ജന്തർ മന്തറിന്റെ സീസൺ 2 എപ്പോൾ ആരംഭിക്കുമെന്ന് നിരവധി പേർ ഇൻസ്റ്റഗ്രാമിൽ ചോദിക്കുന്നുണ്ടെന്നും സീസൺ 2 ഉടൻ ആരംഭിക്കുമെന്ന് അവരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും ദിപ്കെ പറഞ്ഞു. നേരത്തെ ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് പുതിയ ഘട്ടം ആരംഭിക്കുന്നത്. ഡൽഹിയിൽ നിശ്ചയിച്ചിരുന്ന സിജെപിയുടെ യോ​ഗം അവസാന നിമിഷം റദ്ദാക്കേണ്ടി വന്നതിന് പിന്നാലെയാണ് ദിപ്കെയുടെ പ്രഖ്യാപനം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home