ബലി അർപ്പിച്ച് ആയിരങ്ങൾ

തൃപ്പാളൂർ ശിവക്ഷേത്രത്തിൽ കർക്കടകവാവ് ബലിതർപ്പണത്തിന് എത്തിയവർ
പാലക്കാട്
ജില്ലയിൽ ബലിതർപ്പണം നടത്തി ആയിരങ്ങൾ. കൽപ്പാത്തി വിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രക്കടവ്, യാക്കര വിശ്വേശ്വര ക്ഷേത്ര പരിസരം, ചിറ്റൂർ ശോകനാശിനി തീരം, മുക്കൈ ശിവക്ഷേത്രം, പാമ്പാടി നിളാതീരം ഐവർമഠം, ഐവർമഠം കോരപ്പത്ത്, ബ്രാഹ്മണ സംഘം, ഷൊർണൂർ നഗരസഭാ ശ്മശാനം, നിളാതീരം, കാറൽമണ്ണ കാളികടവ് മഹാകാളി ക്ഷേത്രം, വെള്ളിനേഴി തൃപ്പലിക്കൽ മഹാദേവ ക്ഷേത്രം, ശോകനാശിനി ആലാംകടവ് കോസ്‍വേയ്‌ക്ക് സമീപത്തെ കടവ്, മണ്ണാർക്കാട് അരകുറുശി, പെരിമ്പടാരി ശിവക്ഷേത്രം, അക്കിപ്പാടം ഏനാനി മംഗലം ക്ഷേത്രക്കടവ്, കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രം, തിരുവാഴിയോട് ശിവക്ഷേത്രം, അട്ടപ്പാടിയിലെ ചെമ്മണ്ണൂർ, തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം, തൃത്താല യജ്‌ഞേശ്വരം ക്ഷേത്രക്കടവ്, പാലത്തുള്ളി പാപനാശിനി, തിരുവാലത്തൂർ ആളിയാർ ശങ്കരനാരായണ ക്ഷേത്രത്തിന് സമീപം, ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം തുടങ്ങിയ പ്രധാന ഇടങ്ങളിലെല്ലാം വിശ്വാസികൾ നിറഞ്ഞു. പുലർച്ചെ 4.30ന് കർമങ്ങൾ തുടങ്ങി. മിക്കയിടത്തും ടോക്കണുകളിലൂടെയാണ് തിരക്ക് നിയന്ത്രിച്ചത്. അനുയോജ്യമായ കാലാവസ്ഥയും ഗുണം ചെയ്തു.









0 comments