ad
Deshabhimani

കുന്നംകുളത്തിന്റെ അഭിമാനമായി 
കെ ടെലിൻ തമ്പി

TELIN

ടെലിൻ തമ്പി

വെബ് ഡെസ്ക്

Published on Aug 13, 2026, 12:52 AM | 1 min read

കുന്നംകുളം ​

വടംവലി രംഗത്ത് കുന്നംകുളത്തിനും കേരളത്തിനും അഭിമാനമായി പഴഞ്ഞി സ്വദേശി കെ ടെലിൻ തമ്പി. ടഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇ ന്ത്യയുടെ (ടിഡബ്ലിയുഎഫ് ഐ) അ ഞ്ചംഗ അന്താരാഷ്ട്ര റിലേഷൻസ് കമ്മിറ്റിയിൽ കെ ടെലിൻ തമ്പിയെ അംഗമായി നിയമിച്ചു. ഇ‍ൗ സമിതിയിലേക്ക് കേരളത്തിൽ നിന്ന് നിയമിതനാകുന്ന ആദ്യ വ്യക്തിയാണ്‌. ​2026 ജൂലൈ 29ന് പ്രാബല്യത്തിൽവന്ന ഔദ്യോഗിക ഉത്തരവ് പ്ര കാരം സീനിയർ കോച്ച് എന്ന നിലയിലാണ് ടെലിൻ തമ്പിയെ സമിതിയിൽ ഉൾപ്പെടുത്തിയത്. നിലവിൽ ഇന്ത്യൻ കോച്ചായി പ്രവർത്തിക്കുന്ന ടെലിൻ, കേരളത്തിൽ നിന്നുള്ള നിരവധി താരങ്ങളെ ദേശീയതലത്തിൽ നിന്ന് രാജ്യാന്തര വേദികളിലേക്ക് ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. ടെലിൻ വിവിധ രാജ്യങ്ങളിലെ ടഗ് ഓ ഫ് വാർ ഫെഡറേഷനുകളുമായുള്ള സഹകരണം, സംയുക്ത പരിശീലന ക്യാമ്പുകൾ, താര കൈമാറ്റം, വിജ്ഞാന കൈമാറ്റം, രാജ്യാന്തര മത്സരങ്ങൾ തുടങ്ങി യ മേഖലകളിൽ പ്രവർത്തിക്കും.​കുന്നംകുളം പഴഞ്ഞി കൊള്ളന്നൂർ തമ്പിയുടെയും റിട്ട. അധ്യാപിക ലില്ലിയുടെയും മൂന്ന് മക്കളിൽ മൂത്തയാളാണ്. നിലവിൽ പാലക്കാടാണ് താമസം. പാലക്കാട് ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷൻ സെ ക്രട്ടറിയായും കലിക്കറ്റ് സർവകലാശാലയിൽ വടംവലി പരിശീലകനായും പ്രവർത്തിക്കുന്നുണ്ട്. ഭാര്യ: ജിജി. മക്കളായ ക്രിസ്റ്റി കെ ടെലിനും എലിസബത്ത് കെ ടെലിനും വടംവലി രംഗത്ത് രാജ്യാന്തര തലത്തിൽ മത്സരിച്ചിട്ടുള്ള താരങ്ങളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home