ബലിതർപ്പണം നടത്തി പതിനായിരങ്ങൾ

തിരുമുല്ലവാരം കടപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടത്താൻ എത്തിയവർ
കൊല്ലം
പിതൃസ്‌മരണയിൽ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും ആയിരങ്ങൾ ബലിതർപ്പണം നടത്തി. തിരുമുല്ലവാരം, മുണ്ടയ്ക്കൽ പാപനാശം, താന്നി സ്വർഗപുരം, അഴീക്കൽ, അഷ്ടമുടി വീരഭദ്ര സ്വാമിക്ഷേത്രം, പരവൂർ പൊഴിക്കര തുടങ്ങിയിടങ്ങളിൽ പുലർച്ചെ ഒന്നുമുതൽ ബലി തർപ്പണം ആരംഭിച്ചു. തിരക്ക് കണക്കിലെടുത്ത് തിരുമുല്ലാവാരം, മുണ്ടക്കൽ പാപനാശം എന്നിവിടങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സിപിഐ എമ്മിന്റെയും ഡിവൈഎഫ്‌ഐ തുടങ്ങിയ വിവിധ സംഘടനകളുടെയും കൂട്ടായ്‌മകളുടെയും നേതൃത്വത്തിൽ കുടിവെള്ളം, ചുക്കുകാപ്പി, പ്രഭാതഭക്ഷണം തുടങ്ങിയവ വിതരണംചെയ്‌തു.










0 comments