ഓൺലൈൻ തട്ടിപ്പിലൂടെ പണം നേടി
സ്വർണം തട്ടിയ കേസ്; മുഖ്യപ്രതി പിടിയിൽ

മുഹമ്മദ് ജിഹാദ്
കൊച്ചി
ഓൺലൈൻ തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച് സംസ്ഥാനത്ത് വിവിധ ജ്വല്ലറികളിൽനിന്ന് സ്വർണം തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. മലപ്പുറം മഞ്ചേരി സ്വദേശി മുഹമ്മദ് ജിഹാദിനെ(24)യാണ് കളമശേരി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇടപ്പള്ളി ടോൾ ജങ്‌ഷനിലുള്ള സ്വർണവ്യാപാര സ്ഥാപനത്തിൽനിന്ന് 400 ഗ്രാം സ്വർണവും 90 ഗ്രാം വെള്ളിയും വാങ്ങി തട്ടിപ്പ് നടത്തിയിരുന്നു. ചെന്നൈ ആസ്ഥാനമായുള്ള സ്ഥാപനത്തിലേക്കാണിതെന്ന് പറഞ്ഞാണ് വാങ്ങിയത്. 64 ലക്ഷം രൂപ ജ്വല്ലറിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്‌തു. പണം എത്തിയതിന് പിന്നാലെ ജ്വല്ലറിയുടെ അക്കൗണ്ട് മരവിപ്പിച്ചതായി അറിയിപ്പ് ലഭിച്ചു. തുക ജ്വല്ലറിക്ക് ലഭിച്ചതുമില്ല. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ പൊലീസിൽ പരാതി നൽകി.
മലപ്പുറം കേന്ദ്രീകരിച്ചായിരുന്നു ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനം. ഉത്തരേന്ത്യയിൽനിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ചാണ് ഇടപ്പള്ളിയിലെ സ്വർണ വ്യാപാരസ്ഥാപനങ്ങളിൽനിന്ന് സ്വർണം വാങ്ങിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.










0 comments