സ്പോട്‌ലൈറ്റ്
സ്വപ്നസാക്ഷാല്‍ക്കാരം

ഷെഹിൻഷാ
Published on Aug 13, 2026, 03:02 AM | 1 min read
കൊച്ചി
മഞ്ഞപ്പട ആര്‍ത്തുവിളിക്കുന്ന കൊച്ചിയുടെ മണ്ണില്‍ വീണ്ടും പന്തുതട്ടാനിറങ്ങുന്ന സന്തോഷത്തിലാണ് ഫുട്‌ബോൾ താരം സി കെ വിനീത്. എന്നാല്‍, ഇത്തവണ എതിരാളികള്‍ ചില്ലറക്കാരല്ല. തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ടീമായ ബ്രസീലിനും സാക്ഷാൽ റൊണാൾഡീഞ്ഞോയ്ക്കും എതിരെയാണ് വിനീത് ബൂട്ടുകെട്ടുക. സെപ്തംബര്‍ 20-ന് രാത്രി 7.30നാണ് കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ബ്രസീൽ ലെജൻഡ്സ് ടീമും ഇന്ത്യൻ ഓൾ സ്റ്റാർസ് ടീമും കൊമ്പുകോർക്കുന്നത്.
ബ്രസീലിനെതിരെ പന്ത് തട്ടുമ്പോൾ
ചെറുപ്പംമുതൽ നെഞ്ചിലേറ്റിയ ടീമാണ് ബ്രസീല്‍. ടിവി സ്ക്രീനിലൂടെ ആവേശത്തിലാഴ്ത്തിയവരോടൊപ്പം കളിക്കാൻ കഴിയുന്നത് ജീവിതത്തിലെതന്നെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ്. ഇത്തരം അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ കഴിയില്ല. വലിയ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ്. പ്രദര്‍ശന മത്സരമാണെങ്കില്‍പ്പോലും കാൽപ്പന്തുകളിയുടെ രാജാക്കന്മാരോടൊപ്പം പന്തുതട്ടുമ്പോള്‍ തീപാറുമെന്നുറപ്പ്.
ജെന്‍ സി സമരം
പുതിയതലമുറ സമരങ്ങൾക്ക് എതിരാണെന്ന തരത്തിലുള്ള പൊതുബോധം ഡൽഹി പ്രക്ഷോഭത്തോടെ ഇല്ലാതായി. വിദ്യാര്‍ഥിപ്രശ്നങ്ങള്‍ അവര്‍ രാജ്യത്തിനുമുന്നില്‍ ഉയര്‍ത്തിക്കാട്ടി. കേന്ദ്രമന്ത്രിയുടെ രാജിയിലേക്കുവരെ കാര്യങ്ങളെ എത്തിക്കാൻ ആ സമരത്തിന് കഴിഞ്ഞുവെന്നത് ചെറിയകാര്യമല്ല. ജെന്‍ സി തലമുറ എല്ലാ വിഷയങ്ങളും ശ്രദ്ധിക്കുകയും അതില്‍ പ്രതികരിക്കുകയും ചെയ്യുന്നവരാണ്.









0 comments