ഡോ. എം ലീലാവതിയുടെ "ഭാരതാലോകം' പ്രകാശിപ്പിച്ചു

ഡോ. എം ലീലാവതി രചിച്ച ‘ഭാരതാലോകം' മുഖ്യമന്ത്രി വി ഡി സതീശൻ പ്രകാശിപ്പിക്കുന്നു
കളമശേരി
തൊണ്ണൂറ്റിയെട്ടാം വയസ്സിൽ ഡോ. എം ലീലാവതി മഹാഭാരതത്തെ ആസ്പദമാക്കി രചിച്ച ‘ഭാരതാലോകം' മുഖ്യമന്ത്രി വി ഡി സതീശൻ പ്രകാശിപ്പിച്ചു. ഈ പ്രായത്തിൽ മഹാഭാരതത്തിലെ കഥാപാത്രങ്ങളെയും മുഹൂർത്തങ്ങളെയും കുറിച്ച് ഓർമയിൽനിന്ന് ഒന്നും നഷ്ടപ്പെടുത്താതെ സ്വന്തം കാഴ്ചപ്പാടിൽ ഇത്തരമൊരു രചന നിർവഹിക്കുകയെന്നത് അത്യപൂർവമായ സിദ്ധിയുള്ളവർക്കുമാത്രം സാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മറ്റൊരു പുസ്തകം എഴുതുന്നതിനായി മഹാഭാരതം വളരെ ശ്രദ്ധിച്ച് വായിച്ചിരുന്നുവെന്നും അതിനാൽ ഈ പുസ്തകത്തിന്റെ രചന എളുപ്പമായെന്നും ഡോ. ലീലാവതി പറഞ്ഞു. മഹാഭാരതത്തിൽ പറഞ്ഞിട്ടുള്ള ദുഃഖകരമായ കാര്യം, കൈ ഉയർത്തി ഞാൻ കേഴുന്നു, കേൾക്കാൻ ആരുമില്ല എന്ന വേദവ്യാസന്റെ സങ്കടമാണ്. അത് ഇന്നും നിലനിൽക്കുകയാണ്. വേദവ്യാസന്റെ സങ്കടത്തെ ചെറിയൊരു രൂപത്തിൽ അവതരിപ്പിക്കാൻ സാധിച്ചുവെന്നത് വലിയ സന്തോഷമാണെന്നും ലീലാവതി പറഞ്ഞു.
കുസാറ്റ് ക്യാമ്പസിനുസമീപം ഡോ. എം ലീലാവതിയുടെ വസതിയിൽ നടന്ന ചടങ്ങിലാണ് പുസ്തകം പ്രകാശിപ്പിച്ചത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ, ഉമ തോമസ് എംഎൽഎ, കളമശേരി നഗരസഭ ചെയർപേഴ്സൺ ജമാൽ മണക്കാടൻ, നിരൂപകൻ എൻ ഇ സുധീർ തുടങ്ങിയവർ സംസാരിച്ചു.










0 comments