ഫ്രീഡം പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ

കൊച്ചി
സ്വാതന്ത്ര്യദിനം, ഓണാഘോഷം എന്നിവയോടനുബന്ധിച്ച് ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കായി ഓഫറുകളും പ്ലാനുകളും പ്രഖ്യാപിച്ചു. പുതിയ പ്രീപെയ്ഡ് കണക്ഷൻ എടുക്കുന്നവർക്കും ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യുന്നവർക്കും ഫ്രീഡം പ്ലാൻ ലഭ്യമാണ്. ഒരു രൂപയ്ക്ക് 24 ദിവസത്തെ കാലാവധിയിൽ അൺലിമിറ്റഡ് കോളുകൾ, ദിവസേന ഒരുജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ പ്ലാനിലുണ്ട്. 2399 രൂപയുടെ റീച്ചാർജ് പ്ലാനിൽ 47 ദിവസത്തെ അധിക കാലാവധിയുണ്ടാകും.
ഇതോടെ 412 ദിവസമായി കാലാവധി ഉയരും. സെപ്തംബർ 12 വരെയാണ് ആനുകൂല്യം. ഗ്രാമീണമേഖലകളിൽ മാസം 259 രൂപ മുതലും നഗരമേഖലകളിൽ 449 രൂപ മുതലുമുള്ള വൈഫൈ പ്ലാനുകളും ആറുമാസം കാലാവധിയുള്ള 1999 രൂപയുടെ ഫൈബർ എൻട്രി പ്ലാനും ലഭ്യമാണ്. 200 എംബിപിഎസ് വേഗവും 27 പ്രമുഖ ഒടിടി ചാനലുകളും ഉൾപ്പെടുന്ന 1199 രൂപയുടെ എഫ്ടിടിഎച്ച് പ്ലാൻ ആദ്യ ആറുമാസത്തേക്ക് മാസം 1111 രൂപ നിരക്കിൽ ലഭ്യമാണ്.
എറണാകുളം ബിസിനസ് ഏരിയയിലെ കസ്റ്റമർ സർവീസ് സെന്ററുകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ ഒന്പതുമുതൽ 5.30വരെ പ്രത്യേക മെഗാ മേളകൾ നടക്കും. ഫോൺ: 9447044544.










0 comments