കർഷകസംഘം ജില്ലാസമ്മേളനത്തിന് ഉജ്വല തുടക്കം

ചെറുവത്തൂർ
അവകാശ സമരങ്ങളുടെ വീരസ്‌മരണകളുറങ്ങുന്ന ചെറുവത്തൂരിൽ കർഷകസംഘം ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം. കാലിക്കടവ് സി കൃഷ്‌ണൻനായർ സ്‌മാരകത്തിൽനിന്ന് എം വി കോമൻനമ്പ്യാർ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി വി കുഞ്ഞികൃഷ്‌ണന് കൈമാറിയ ദീപശിഖ സമ്മേളന നഗറിൽ എത്തിച്ചു. ജില്ലാ കമ്മിറ്റി അംഗം ടി കോരൻ ദീപശിഖ തെളിച്ചു. ജില്ലാ പ്രസിഡന്റ് കെ കുഞ്ഞിരാമൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ തുടങ്ങി. പ്രതിനിധി സമ്മേളനം പി പത്മനാഭൻ മാസ്റ്റർ നഗറിൽ (തിമിരി ബാങ്ക് ഓഡിറ്റോറിയം) അഖിലേന്ത്യാ കിസാൻ സഭാ വൈസ് പ്രസിഡന്റ് എസ് കെ പ്രീജ ഉദ്ഘാടനംചെയ്തു. കെ കുഞ്ഞിരാമൻ അധ്യക്ഷനായി. എം രാജീവൻ രക്തസാക്ഷി പ്രമേയവും സി ബാലൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി ജനാർദനൻ പ്രവർത്തനറിപ്പോർട്ടും സംസ്ഥാന സെക്രട്ടറി വത്സൻ പനോളി സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ പി ആർ ചാക്കോ കണക്ക് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ മാധവൻ മണിയറ സ്വാഗതംപറഞ്ഞു. കെ കുഞ്ഞിരാമൻ, ടി പി ശാന്ത, എം ചന്ദ്രശേഖരൻ, മൂലക്കണ്ടം പ്രഭാകരൻ, ടി പി കുഞ്ഞബ്‌ദുള്ള എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. സമ്മേളന നടത്തിപ്പിന് വിവിധ സബ്കമ്മിറ്റികൾക്കും രൂപംനൽകി. പ്രമേയം: സി ബാലൻ (കൺവീനർ), സി പ്രഭാകരൻ, എ അപ്പുക്കുട്ടൻ, വി വി ജാനകി, രാജേഷ് ബാബു, കെ വി സുരേന്ദ്രൻ, വി തങ്കമണി, പി പി മുഹമ്മദ് റാഫി. മിനുട്‌സ്: എം രവീന്ദ്രൻ (കൺവീനർ), പി വി ചന്ദ്രൻ, സി ടി ശ്രീലത, സുരേഷ് പയ്യങ്ങാനം. ക്രെഡൻഷ്യൽ: കെ മണികണ്ഠൻ (കൺവീനർ), സി എൻ രാധാകൃഷ്‌ണൻ, ടി വേണുഗോപാലൻ, അമ്പു മാസ്റ്റർ, ടി കെ സുബൈദ, ഇ കുഞ്ഞിക്കണ്ണൻ, ഗീത സമാനി. കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വത്സല മോഹൻ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി എസ് പത്മകുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി സി എച്ച് കുഞ്ഞമ്പു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ആർ ജയാനന്ദ, ടി പി ശാന്ത എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, എം വി ബാലകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു. ഗ്രൂപ്പ് ചർച്ചയ്‌ക്കുശേഷം പൊതുചർച്ച ആരംഭിച്ചു. വ്യാഴം രാവിലെ പൊതുചർച്ച തുടരും. തുടർന്ന് മറുപടി, പ്രമേയാവതരണം, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം, പുതിയ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്, സംസ്ഥാന സമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പ് എന്നിവ നടക്കും. സമ്മേളനത്തിന് സമാപനംകുറിച്ച് വൈകിട്ട് നാലിന് കണ്ണാടിപ്പാറ–കൊടക്കാട് ബാങ്ക് പരിസരത്തുനിന്ന് പൊതുപ്രകടനം ആരംഭിക്കും. കെ പി വത്സലൻ നഗറിൽ (ചെറുവത്തൂർ ബസ്‌സ്റ്റാൻഡ് പരിസരം) പൊതുസമ്മേളനം അഖിലേന്ത്യാ കിസാൻ സഭാ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യും.










0 comments