5 ദിന ബാങ്കിങ്; ജീവനക്കാർ പ്രകടനം നടത്തി

യുണൈറ്റഡ് ഫോറം ബാങ്ക് യൂണിയൻസ് പ്രതിഷേധത്തിന്റെ ഭാഗമായി എസ്‌ബിഐ മെയിൻ ബ്രാഞ്ചിന് മുന്നിൽ നടന്ന പ്രകടനം
തിരുവനന്തപുരം
ആഴ്ചയിൽ അഞ്ചുദിവസം ബാങ്കിങ് അനുവദിക്കുക, ഉഭയകക്ഷി കരാർ പ്രകാരമുള്ള ധാരണകൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ബാങ്ക് യൂണിയൻസ് രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിച്ചു. തിരുവനന്തപുരത്ത് എസ്‌ബിഐ മെയിൻ ബ്രാഞ്ചിന് മുന്നിൽ പ്രകടനം നടന്നു. യുണൈറ്റഡ് ഫോറം ജില്ലാ കൺവീനർ വി ജെ വൈശാഖ്, ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം സുബിൻ ബാബു, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ സീനിയർ വൈസ് പ്രസിഡന്റ് എസ് മനോഹരൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് ജില്ലാ സെക്രട്ടറി ആർ വിനോദ്, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ടി അനിൽ കുമാർ എന്നിവർ സംസാരിച്ചു.









0 comments