ad
Deshabhimani

അത്യാഹിത വിഭാഗത്തിൽനിന്ന്‌ കുത്തിവയ്പ്‌ 
സൂചികൾ മോഷ്ടിച്ചവർ അറസ്‌റ്റിൽ

ഡിക്സൺ പീറ്റർ , സജിൻ പീറ്റർ

ഡിക്സൺ പീറ്റർ , സജിൻ പീറ്റർ

വെബ് ഡെസ്ക്

Published on Aug 13, 2026, 12:00 AM | 1 min read

തിരുവനന്തപുരം

മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ചുകയറി കുത്തിവയ്പിനുള്ള സൂചികൾ മോഷ്ടിച്ചവർ അറസ്റ്റിൽ. കൊല്ലം മുളങ്കാടകം മല്യകുളങ്ങര എംസിആർഎ–36-ൽ സജിൻ പീറ്റർ (37), കൊല്ലം മുണ്ടയ്ക്കൽ എൽപി സ്‌കൂളിന്‌ സമീപം പീറ്റർ കോട്ടേജിൽ ഡിക്സൺ പീറ്റർ (47) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വ പകൽ ഒന്നരയോടെയാണ് സംഭവം. പ്രതികൾ അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണിലെ നഴ്സിങ്‌ ഡ്യൂട്ടി റൂമിൽ സൂക്ഷിച്ചിരുന്ന ബോക്സ് തുറന്ന് മോഷ്ടിച്ചത്. സുരക്ഷാജീവനക്കാർ ചോദ്യംചെയ്തപ്പോൾ ചികിത്സ തേടിയെത്തിയതാണെന്ന് മറുപടി നൽകി. ഓപി ടിക്കറ്റ് ചോദിച്ചപ്പോൾ നൽകിയില്ല. ഇതോടെ പ്രതികളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അടുത്തിടെയാണ് ആശുപത്രിയിലെ 14–-ാം വാർഡിലെ അലമാര തകർത്ത് മയക്കുന്നതിനുള്ള കുത്തിവയ്പ്‌ മരുന്നുകൾ മോഷ്‌ടിച്ചത്‌. സന്ദർശകർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ്‌ വരുത്തിയതോടെയാണ് അധികൃതരുടെ പക്കലുള്ള സാധനങ്ങൾപോലും മോഷ്ടിക്കുന്നതെന്നും സുരക്ഷാസംവിധാനങ്ങൾ കാര്യക്ഷമമല്ലെന്നും ജീവനക്കാർ ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home