വിദ്യാർഥികളെ കുത്തിക്കയറ്റി
സ്‌കൂൾ ബസുകൾക്ക് പിഴചുമത്തി

മോട്ടോർ വാഹന വകുപ്പ് സ്കൂൾ വാഹനം പരിശോധിക്കുന്നു
ഒറ്റപ്പാലം
അനുവദിച്ച എണ്ണത്തേക്കാൾ കൂടുതൽ വിദ്യാർഥികളെ കയറ്റിയ സ്‌കൂൾ ബസുകൾക്ക് പിഴചുമത്തി. അനങ്ങനടി എച്ച്എസ്എസ്, പനമണ്ണ യുപി സ്കൂൾ എന്നിയുടെ വാഹനങ്ങൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ് വിജയകുമാർ, ബിനീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.










0 comments