രാജ്‌മോഹൻ ഉണ്ണിത്താൻ നൽകിയ സർട്ടിഫിക്കറ്റ് ഡിലീറ്റ് ചെയ്യാത്തതെന്തേ?; മുരളീധരനെ പരിഹസിച്ച് വീണാ ജോർജ്

തിരുവനന്തപുരം : മാധ്യമ പോസ്റ്റുകൾക്ക് ഏർപ്പെടുത്തുന്ന അപ്രഖ്യാപിത സെൻസറിങ്ങിനെ പിന്തുണച്ച കെ മുരളീധരനെ പരിഹസിച്ച് മുൻമന്ത്രി വീണാ ജോർജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.
തോന്ന്യാസം കാണിച്ചാൽ പോസ്റ്റുകൾ ഇനിയും മെറ്റ നീക്കം ചെയ്യുമെന്ന ആരോഗ്യമന്ത്രിയുടെ പരാമർശത്തെയാണ് വീണാ ജോർജ് വിമർശിച്ചത്. പോസ്റ്റുകൾ നീക്കുമെന്ന് പറഞ്ഞ മുരളീധരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ നൽകിയ സർട്ടിഫിക്കറ്റ് തോന്ന്യാസം അല്ലാത്തത് കൊണ്ടാകും ഇപ്പോഴും ഡീലീറ്റ് ചെയ്യാത്തതെന്ന് വീണാ ജോർജ് ചോദിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സർക്കാരിനെതിരെയുള്ള നിരവധി വാർത്തകളാണ് ഡിലീറ്റ് ചെയ്തത്. ഈ നീക്കത്തെ ന്യായീകരിച്ചുകൊണ്ടാണ് കെ മുരളീധരൻ രംഗത്തെത്തിയത്.










0 comments