ad
Deshabhimani

ശ്രീലങ്കൻ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യക്ക് വീണ്ടും പരിക്ക് ആശങ്ക; വാഷിങ്ടൺ സുന്ദറും പുറത്ത്?

Sundar

വാഷിങ്ടൺ സുന്ദർ |Photo:AFP

വെബ് ഡെസ്ക്

Published on Aug 12, 2026, 08:38 PM | 1 min read

ന്യൂഡൽഹി : ഇന്ത്യൻ ടീമിന്റെ പരിക്ക് ആശങ്കകൾ അവസാനിക്കുന്നില്ല. ഹാംസ്ട്രിങ് പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്ത ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്തായേക്കുമെന്ന് റിപ്പോർട്ട്. ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് സുന്ദറിന് പരിക്കേറ്റത്. രണ്ടാം ടെസ്റ്റിനുള്ള ടീമിൽ മാത്രമാണ് താരത്തെ ഉൾപ്പെടുത്തിയിരുന്നത്.


സുന്ദറിനെ ടെസ്റ്റിലേക്ക് ധൃതിപിടിച്ച് തിരിച്ചുകൊണ്ടുവരുന്നതിൽ ബിസിസിഐ മെഡിക്കൽ സംഘം ആശങ്കയിലാണ്. ശ്രീലങ്കയിലേക്ക് പോകാനുള്ള താരത്തിന്റെ സാധ്യത നിലവിൽ വളരെ കുറവാണെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്. പരിക്കിൽ നിന്ന് മുക്തരായതിന് പിന്നാലെ ചില താരങ്ങൾക്ക് വീണ്ടും പരിക്കേറ്റ സംഭവങ്ങളാണ് മെഡിക്കൽ സംഘത്തിന്റെ ജാഗ്രതയ്ക്ക് കാരണം.


സുന്ദറിനെ ഒഴിവാക്കിയാലും പകരക്കാരനെ പ്രഖ്യാപിക്കാൻ സാധ്യതയില്ല. ഫിറ്റ്നസ് വീണ്ടെടുത്താൽ 16-ാമത്തെ അംഗമായി ടീമിനൊപ്പം ചേരാം. ഇന്ത്യക്ക് നിരവധി പ്രധാന താരങ്ങളെ പരിക്ക് കാരണം നഷ്ടമായിട്ടുണ്ട്. ജസ്പ്രീത് ബുമ്ര, ഹർഷിത് റാണ എന്നിവർ പരിക്കിനെ തുടർന്ന് പരമ്പരയിൽ നിന്ന് പുറത്തായപ്പോൾ കാൽവിരലിനേറ്റ പരിക്കിനെ തുടർന്ന് സായ് സുദർശനും ടീമിലില്ല. ജനുവരി മുതൽ പുറംഭാഗത്തെ സ്ട്രെസ് ഫ്രാക്ചർ കാരണം ആകാശ് ദീപും വിട്ടുനിൽക്കുകയാണ്.


ഗാലെയിൽ ഓഗസ്റ്റ് 15നാണ് ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് ആരംഭിക്കുക. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23ന് കൊളംബോയിൽ നടക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റുകൾ നിർണായകമായതിനാൽ പരമ്പര ഇരു ടീമുകൾക്കും നിർണായകമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home