print edition റൊണാൾഡോ വിരമിക്കുന്നു?

ക്രിസ്‌റ്റ്യാനോ റൊണാൾഡോ
ലിസ്‌ബൺ : പോർച്ചുഗൽ സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്‌ബോൾ നിർത്താനൊരുങ്ങുന്നു. റൊണാൾഡോ അവസാന മത്സരത്തിന് തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. പോർച്ചുഗൽ സെപ്‌തംബർ 24ന് വെയ്‌ൽസുമായി നേഷൻസ് ലീഗിൽ കളിക്കുന്നുണ്ട്. റൊണാൾഡോ കളിച്ചുതുടങ്ങിയ സ്‌പോർടിങ് ലിസ്‌ബണിന്റെ തട്ടകമായ ഹൊസെ അൽവലാദെ സ്‌റ്റേഡിയത്തിലാണ് മത്സരം.
ഇതായിരിക്കും പോർച്ചുഗൽ കുപ്പായത്തിലെ അവസാന മത്സരമെന്നാണ് സൂചന. എന്നാൽ റൊണാൾഡോയോ പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷനോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ലോകകപ്പിൽ സ്‌പെയ്‌നിനോട് പ്രീ ക്വാർട്ടറിൽ തോറ്റാണ് പോർച്ചുഗൽ മടങ്ങിയത്. ആറാം ലോകകപ്പ് കളിച്ച റൊണാൾഡോ മൂന്ന് ഗോൾ നേടിയിരുന്നു. കണ്ണീരോടെയാണ് നാൽപ്പത്തൊന്നുകാരൻ കളംവിട്ടത്. ഇനിയൊരു ലോകകപ്പിനില്ലെന്ന് പ്രഖ്യാപിച്ച ക്യാപ്‌റ്റൻ വിരമിക്കലിനെക്കുറിച്ച് സൂചന നൽകിയിരുന്നില്ല.
ഇതിനിടെ പരിശീലകനായി യോർജെ ജെസ്യൂസ് എത്തുകയും ചെയ്‌തു.
റൊണാൾഡോ വിരമിച്ചാൽ പോർച്ചുഗൽ ഫുട്‌ബോളിനെ തന്നെ കാര്യമായി ബാധിക്കും. സ്‌പോൺസർഷിപ്പിൽ ഉൾപ്പെടെ തിരിച്ചടിയുണ്ടാകും.
പോർച്ചുഗലിനായി 233 മത്സരങ്ങളിൽ 146 ഗോൾ നേടിയിട്ടുണ്ട്. 2003ലായിരുന്നു അരങ്ങേറ്റം. ക്ലബ് ഫുട്‌ബോളിൽ സൗദി ക്ലബ് അൽ നസറിനായി കളി തുടരും. ആയിരം ഗോളെന്ന അനുപമ നേട്ടത്തിനരികെയാണ് റൊണാൾഡോ.










0 comments