കുടിവെള്ള പൈപ്പ് വീണ്ടും പൊട്ടി

തുറവൂർ
ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി നടപ്പാതയ്ക്ക് ടൈൽ പാകുന്നതിന് കുഴിക്കുന്നതിനിടെ കുടിവെള്ള പൈപ്പ് പൊട്ടി. പ്രധാന പൈപ്പിൽ നിന്നുള്ള ആറ് ഇഞ്ച് ശുദ്ധജല വിതരണ പൈപ്പാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നതിനിടെ പൊട്ടിയത്. ശനി വൈകിട്ടോടെ കോടംതുരുത്തിന് സമീപമായിരുന്നു സംഭവം. വാൽവ് അടച്ചതിനുശേഷം വൈകിട്ടോടെയാണ് അറ്റകുറ്റപ്പണി നടത്തിയത്. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കാനയ്ക്ക് കുഴിയെടുക്കുമ്പോൾ പൈപ്പുകൾ പൊട്ടുന്നത് പതിവാകുകയാണ്. കരാർ കമ്പനിയുടെ അനാസ്ഥയാണ് പൊട്ടലിന് കാരണമെന്നും ആക്ഷേപമുയരുന്നു. ദിവസങ്ങളോളം ചേർത്തല, അരൂർ മണ്ഡലങ്ങളിലെ എട്ടോളം പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം ഇതുമൂലം തടസ്സപ്പെടുന്നുണ്ട്.










0 comments