നെഹ്റുട്രോഫി വള്ളംകളി
print edition പവിലിയൻ നിർമാണത്തിന് വിവാദ കമ്പനി; പ്രതിഷേധത്തെതുടർന്ന് ഒഴിവാക്കി

ആലപ്പുഴ : നെഹ്റുട്രോഫി വള്ളംകളിയിൽ പവിലിയനടക്കമുള്ളവയുടെ നിർമാണച്ചുമതല കൊച്ചിയിൽ ഉമ തോമസ് എംഎൽഎയ്‌ക്ക് അപകടമുണ്ടാക്കിയ പരിപാടിയിൽ സ്‌റ്റേജ് നിർമിച്ച കമ്പനിക്ക് നൽകാനുള്ള നീക്കം പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിച്ചു. ശനിയാഴ്‌ച നടന്ന നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി (എൻടിബിആർ) യോഗത്തിന്റേതാണ് തീരുമാനം. ഇവരടക്കം താൽപ്പര്യപത്രം സമർപ്പിച്ച മൂന്ന് കമ്പനികളെയും റദ്ദാക്കി. പകരം പുതിയ താൽപ്പര്യപത്രങ്ങൾ ക്ഷണിക്കാനും തീരുമാനിച്ചു.
കൊച്ചിയിൽ ഉമ തോമസ് എംഎൽഎ വീണ് പരിക്കേൽക്കാനിടയായ പരിപാടിയുടെ കരാർ ഏറ്റെടുത്ത ഓസ്‌കർ ഇവന്റ്സാണ് നെഹ്‌റുട്രോഫിക്കായി താൽപ്പര്യപത്രം സമർപ്പിച്ചിരുന്നത്. കഴിഞ്ഞദിവസം ചേർന്ന സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ കമ്പനിയുടെ പ്രതിനിധികളെത്തി ആശയവും അവതരിപ്പിച്ചു. എംഎൽഎയ്‌ക്ക് പരിക്കേൽക്കാനിടയായ പരിപാടിയിലെ ദിവ്യാ ഉണ്ണി പങ്കെടുത്ത നൃത്തപരിപാടിയും കമ്പനി യോഗ്യതയായി എടുത്ത് കാട്ടിയിരുന്നു.
വിവാദ കമ്പനി യോഗത്തിൽ പങ്കെടുത്തത് വലിയ വിവാദമായി.
കഴിഞ്ഞവർഷംവരെ ഇൻഫ്രാസ്‌ട്രചർ കമ്മിറ്റിക്കാണ് പവിലിയൻ അടക്കമുള്ളവയുടെ നിർമാണച്ചുമതല. ജലമേള നടത്തിപ്പ് കൂടുതൽ പ്രൊഫഷണലാക്കാൻ എന്ന പേരിലാണ് ഇവന്റ് മാനേജ്മെന്റ കമ്പനിയെ ഏർപ്പെടുത്താൻ ഇത്തവണ തീരുമാനിച്ചത്.










0 comments