റോള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യ ജേതാക്കൾ
ശ്രീലങ്കയിലെ കളിക്കളത്തിൽ കസറി നിവേദ്

ചേര്‍ത്തല
ശ്രീലങ്കയില്‍ സബ്‌ജൂനിയര്‍ ഓപ്പണ്‍ റോള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ഇന്ത്യൻ ടീമിൽ തിളങ്ങി ചേർത്തലക്കാരൻ നിവേദ് വി പണിക്കരും. ഇന്റര്‍നാഷണല്‍ റോള്‍ബോള്‍ ഫെഡറേഷനും ഏഷ്യന്‍ റോള്‍ബോള്‍ ഫെഡറേഷനും ശ്രീലങ്കന്‍ റോള്‍ബോള്‍ ഫെഡറേഷനും ചേര്‍ന്നാണ് ചാമ്പ്യന്‍ഷിപ് സംഘടിപ്പിച്ചത്. ശ്രീലങ്കയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പട്ടണക്കാട് സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂള്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ് നിവേദ്. കേരള റോള്‍ബോള്‍ അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിലെത്തിയ നിവേദ് ട്രിച്ചിയിലെ ദേശീയ മത്സരത്തിലാണ് ഇന്ത്യന്‍ ടീമിൽ ഇടംനേടിയത്. 18- മുതല്‍ 20 -വരെ ശ്രീലങ്കയില്‍ നടന്ന മത്സരത്തിൽ നിവേദ് ഗോളടിച്ചു. പട്ടണക്കാട് പുതിയേടത്ത് വിനോദ് രാമപ്പണിക്കരുടെയും നിഖിതയുടെയും മകനാണ്. സബ്‌ജൂനിയറില്‍ നിവേദ് മാത്രമാണ് മലയാളി. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിൽ നാല് മലയാളികളുണ്ട്. റോളർ സ്കേറ്റിങ്, ബാസ്കറ്റ്ബോൾ, ഹാൻഡ്ബോൾ, ത്രോബോൾ എന്നിവയുടെ പ്രത്യേകത സംയോജിപ്പിക്കുന്ന ആധുനിക കായിക ഇനമാണ് റോൾബോൾ.









0 comments