സ‍്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കിയതിനെതിരെ പ്രതിഷേധം

മങ്കൊമ്പ്
സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കിയതിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കുട്ടനാട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ താലൂക്ക്ഓഫീസ് മാർച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിന്റ് എം കൃഷ്ണലത അധ്യക്ഷയായി. സെക്രട്ടറി എം വി പ്രിയ, സിപിഐ എം ജില്ലാകമ്മിറ്റിഅംഗം കെ കെ അശോകൻ, അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സന്ധ്യ രമേശ്, ജില്ലാ കമ്മിറ്റി അംഗം ജയ സത്യൻ, ബിജിലി ബേബി എന്നിവർ സംസാരിച്ചു.









0 comments