കെഎസ്ഐഡിസിയുടെ കരുതൽ
യാത്രയ്‌ക്ക് ഇനി പുതുവേഗം ലില്ലിക്ക് ‘ബസ് ഓഫ് ഹോപ്പ്’

പുലിയൂർ ലില്ലി ലയൺസ് സ്‌പെഷ്യൽ സ്‌കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് സെന്ററിന് കെഎസ്ഐഡിസി അനുവദിച്ച സ്‌കൂൾ ബസ് അഡീഷണൽ ചീഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
ചെങ്ങന്നൂർ
പഠനത്തിനും ചികിത്സയ്‌ക്കും പുനരധിവാസത്തിനുമായി ദിവസേന ലില്ലിയിലെത്തുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ യാത്രയ്‌ക്ക് ഇനി പുതിയ വേഗം. പുലിയൂർ ലില്ലി ലയൺസ് സ്‌പെഷ്യൽ സ്‌കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് സെന്ററിന് കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ സിഎസ്ആർ പദ്ധതിയിലൂടെ പുതിയ സ്‌കൂൾ ബസ് അനുവദിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഫ്ലാഗ് ഓഫ് ചെയ്‌തു. ലയൺസ് കേരള മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ വിന്നി ഫിലിപ്പ് മുഖ്യാതിഥികളെ ആദരിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് 318 ബി ഗവർണർ ജേക്കബ് ജോസഫ് അധ്യക്ഷനായി. ലില്ലി മാനേജിങ് ട്രസ്‌റ്റി ജി വേണുകുമാർ, കെഎസ്ഐഡിസി കമ്പനി സെക്രട്ടറി ഡോ. ജോഫി ജോർജ്, അസിസ്‌റ്റന്റ് ജനറൽ മാനേജർ ഡോ. ആഷിക് ഷെയ്ഖ്, ലില്ലി ട്രസ്‌റ്റിമാരായ എംആർപി പിള്ള, ഹരി നമ്പൂതിരി, പ്രിൻസിപ്പൽ മോളി സേവ്യർ എന്നിവർ സംസാരിച്ചു.









0 comments