സാന്ത്വനം സ്‌പോൺസർഷിപ് ഏറ്റുവാങ്ങി

ചേർത്തല
സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സാന്ത്വനപരിചരണം ഉൾപ്പെടെയുള്ള പ്രവർത്തനം വിപുലമാക്കാൻ സ്‌പോൺസർഷിപ് സമാഹരണം തുടങ്ങി. എഴന്നൂറിൽപ്പരം കിടപ്പുരോഗികളെ വീടുകളിലെത്തി പരിചരിക്കാൻ രണ്ട് നഴ്സിങ് യൂണിറ്റ് നിലവിലുണ്ട്. ആംബുലൻസ് സർവീസും ഓക്‌സിജൻ കോൺസെൻട്രേറ്റർ, ചക്രക്കസേര, വാട്ടർ ബെഡ് തുടങ്ങിയവ രോഗികൾക്ക് ലഭ്യമാക്കലും പ്രധാന കർമപരിപാടിയാണ്. അത്യാധുനിക സൗകര്യങ്ങളോടെ ക്ലിനിക്കൽ ലാബ് ചേർത്തല കല്ലങ്ങാപ്പള്ളി സഹകരണബാങ്ക് അങ്കണത്തിൽ പ്രവർത്തിക്കുന്നു. നഴ്സിങ് യൂണിറ്റ് പ്രവർത്തനം മെച്ചമാക്കാനും ആശുപത്രികളിൽ ഭക്ഷണപ്പൊതി നൽകൽ കൂടുതൽ കാര്യക്ഷമമാക്കാനുമാണ് സ്‌പോൺസർഷിപ്. തൊഴിലാളി സംഘടനകൾ സമാഹരിച്ച സ്‌പോൺസർഷിപ് സൊസൈറ്റി സെക്രട്ടറി പി ഷാജിമോഹൻ ഏറ്റുവാങ്ങി. വി എ പരമേശ്വരൻ അധ്യക്ഷനായി. എസ് ആർ ഇന്ദ്രൻ, കെ കെ ചന്ദ്രബാബു, അഡ്വ. പി ജ്യോതിമോൾ, സണ്ണി എന്നിവർ സംസാരിച്ചു.










0 comments