ad
Deshabhimani

സമര സഖാവിന് നാടിന്റെ അന്ത്യാഞ്ജലി

henny baby

ഹെന്നി ബേബിയുടെ മൃതദേഹത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവിന്റെ നേതൃത്വത്തിൽ പാർടി പതാക പുതപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jul 26, 2026, 02:24 AM | 1 min read

കളമശേരി


മൂന്നര പതിറ്റാണ്ടോളം പൊതുപ്രവർത്തനരംഗത്ത്‌ നിറസാന്നിധ്യമായിരുന്ന ഹെന്നി ബേബിക്ക്‌ നാടിന്റെ അന്ത്യാഞ്ജലി. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരികരംഗത്തെ പ്രമുഖർ ഉൾപ്പെടെ നൂറുകണക്കിനുപേർ അന്തിമോപചാരമർപ്പിക്കാനെത്തി.


വെള്ളി പകൽ മരണവിവരം അറിഞ്ഞ്‌ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ നിരവധിപേർ എത്തി. വൈകിട്ട് മൃതദേഹം തേവയ്ക്കലിലെ വീട്ടിലെത്തിച്ചു. ശനി രാവിലെ എട്ടുമുതൽ കങ്ങരപ്പടി മിനി ടൗൺ ഹാളിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്, ജില്ലാ സെക്രട്ടറി എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി കെ പരീത്, ഏരിയ സെക്രട്ടറി കെ ബി വർഗീസ് എന്നിവർ ചേർന്ന് പാർടി പതാക പുതപ്പിച്ചു.


സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്‌, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ശർമ, സി എം ദിനേശ് മണി, എം അനിൽകുമാർ, കാരായി രാജൻ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ആർ മുരളീധരൻ, ജോൺ ഫെർണാണ്ടസ്, കെ എസ് അരുൺകുമാർ, കെ എൻ ഉണ്ണിക്കൃഷ്ണൻ, ആർ അനിൽകുമാർ, ടി സി ഷിബു, ഷാജി മുഹമ്മദ്, ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ടി വി അനിത, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. ആർ ബിന്ദു, പുഷ്പദാസ്, ജില്ലാ സെക്രട്ടറി എം ബി ഷൈനി, പ്രസിഡന്റ്‌ ബീന ബാബുരാജ്‌ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.


തുടർന്ന് തെങ്ങോട് സെന്റ്‌ മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home