ad
Deshabhimani

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്ക്

Cristiano Ronaldo.JPG
വെബ് ഡെസ്ക്

Published on Mar 04, 2026, 01:34 PM | 1 min read

റിയാദ്: ലോകകപ്പ് ഫുട്ബോളിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്ക്. സൗദി പ്രോ ലീഗിൽ അൽ ഫയ്ഹക്കെതിരായ മത്സരത്തിലാണ് റൊണാൾഡോയ്ക്ക് പരിക്കേൽക്കുന്നത്. താരത്തിന് പരിക്കേറ്റതായി അൽ നസർ ക്ലബ്ബ് സ്ഥിരീകരിച്ചിട്ടുണ്ട്. നാലാഴ്ചയോളം താരത്തിന് പുറത്തിരിക്കേണ്ടിവരും.



അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായി ആതിയേത്വം വഹിക്കുന്ന ലോകകപ്പ് ജൂൺ 11ന് തുടങ്ങും. പരിക്ക് മാറി ഇതിനോടകം ക്രിസ്റ്റ്യാനോ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. ലോകകപ്പിന് മുമ്പ് പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാൻ റൊണാൾഡോയ്ക്ക് സമയമുണ്ട്.


അതേസമയം ഇറാനെതിരെ ഇസ്രയേലും യുഎസും സംയുക്തമായി നടത്തുന്ന ആക്രമണം, പശ്ചിമേഷ്യയിലേക്കും വ്യാപിച്ചതോടെയാണ് റൊണാൾഡോ സൗദി വിട്ടതായി റിപ്പോർട്ടുകളുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home