print edition അവസാന ലോകകപ്പെന്ന് റൊണാൾഡോ

ഡാലസ്: അവസാന ലോകകപ്പാണ് കളിക്കുന്നതെന്ന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ. ‘ഒരുപക്ഷേ ഇത് എന്റെ അവസാന ലോകകപ്പായിരിക്കാം. എന്നാൽ ഇൗ മത്സരം എന്റെ അവസാനത്തേത് ആകില്ലെന്ന് പ്രതീക്ഷിക്കാം’– വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2030 ലോകകപ്പിന് പോർച്ചുഗലും സഹആതിഥേയത്വം വഹിക്കുന്നതിനാൽ റൊണാൾഡോ അടുത്ത തവണയും ഉണ്ടാകുമെന്ന് വാർത്തകളുണ്ടായിരുന്നു.
‘എന്റെ വിരമിക്കൽ തീരുമാനിക്കേണ്ടത് വിമർശകരോ മാധ്യമങ്ങളോ അല്ല. 23 വർഷമായി നിങ്ങൾ എന്നെ ഇല്ലാതാക്കാൻ നോക്കുന്നു.
വിമർശനങ്ങൾക്കെല്ലാം നന്ദി പറയുന്നു. വിമർശനങ്ങളാണ് എന്നെ വളർത്തിയത്. തോറ്റാലും മടങ്ങുന്നത് നൂറല്ല, ആയിരം ശതമാനം തൃപ്‌തനായിട്ടായിരിക്കും – റൊണാൾഡോ പറഞ്ഞു.










0 comments