ക്ലബ്ബ് ലോകകപ്പ് പ്രീ ക്വാർട്ടർ ലൈനപ്പ് ആയി; അവസാന റൗണ്ട് ഗ്രൂപ്പ് തല മത്സരങ്ങളിൽ റയലിനും സിറ്റിക്കും ജയം

PHOTO: Facebook
ഫിലാഡൽഫിയ: പ്രഥമ ക്ലബ്ബ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചു. റയൽ മാഡ്രിഡ്, യുവന്റസ്, മാഞ്ചസ്റ്റർ സിറ്റി ടീമുകളുടെ മത്സരങ്ങളോടെയാണ് ഗ്രൂപ്പ് തല മത്സരങ്ങൾ അവസാനിച്ചത്. ശനിയാഴ്‌ചയാണ് ടൂർണമെന്റിലെ പ്രീ ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുക.
ഓസ്‌ട്രിയൻ ക്ലബ്ബ് ആർ ബി സാൽസ്‌ബർഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് റയൽ മാഡ്രിഡ് ഗ്രൂപ്പ് തല മത്സരങ്ങൾ പൂർത്തിയാക്കിയത്. സ്‌പാനിഷ് വമ്പൻമാർക്കായി ഫെഡറികോ വാൽവർദേ, വിനീഷ്യസ് ജൂനിയർ, ഗോൺസാലോ ഗാർഷ്യ തുടങ്ങിയവർ ഗോളുകൾ നേടി.
യുവന്റസ്–മാഞ്ചസ്റ്റർ സിറ്റി ടീമുകൾ തമ്മിലായിരുന്നു മറ്റൊരു മത്സരം. മത്സരത്തിൽ സിറ്റി യുവന്റസിനെതിരെ ആധികാരിക ജയം സ്വന്തമാക്കി. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. മാഞ്ചസ്റ്റർ സിറ്റിക്കായി ജെറമി ഡോകു, എർലിങ് ഹാളണ്ട്, ഫിൽ ഫോഡൻ, സാവീന്യോ തുടങ്ങിയവർ ഗോളുകൾ നേടി. ഒന്ന് സെൽഫ് ഗോളായിരുന്നു. യുവന്റസിനായി കൂപ്‌മൈനേഴ്‌സ്, ഡൂസൻ വ്ലാഹോവിച്ച് തുടങ്ങിയവരാണ് വല ചലിപ്പിച്ചത്.
ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചതോടെ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങളുടെ ചിത്രം പൂർണമായി. അവസാന പതിനാറിൽ റയൽ മാഡ്രിഡ്–യുവന്റസ് മത്സരമാണ് ഏവരും ഉറ്റുനോക്കുന്ന പോരാട്ടം. പ്രീ ക്വാർട്ടറിലെ ബെൻഫിക്ക–ചെൽസി മത്സരവും പിഎസ്‌ജി–ഇന്റർ മയായി മത്സരവും പ്രധാനമാണ്.









0 comments