ad
Deshabhimani

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ സെമി ലൈനപ്പായി

print edition റയലും ബാഴ്‌സയും മടങ്ങി

Champions League
വെബ് ഡെസ്ക്

Published on Apr 17, 2026, 02:43 AM | 2 min read

മ്യൂണിക്‌ലണ്ടൻ: ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ സെമി ലൈനപ്പായി. നിലവിലെ ചാമ്പ്യൻമാരായ പിഎസ്‌ജി ബയേൺ മ്യൂണിക്കിനെയും അഴ്‌സണൽ അത്‌ലറ്റികോ മാഡ്രിഡിനെയും നേരിടും. ഇരുപാദ ക്വാർട്ടറിൽ പിഎസ്‌ജി ലിവർപൂളിനെയും (4–0) ബയേൺ റയൽ മാഡ്രിഡിനെയും (6–4) തകർത്തു. അത്‌ലറ്റികോ നാട്ടുകാരായ ബാഴ്‌സലോണയെ 3–2നും അഴ്‌സണൽ സ്‌പോർട്ടിങ്‌ ലിസ്‌ബണെ ഒറ്റ ഗോളിനും മറികടന്നു. 28നും 29നുമാണ്‌ ആദ്യപാദ സെമി. രണ്ടാംപാദം മെയ്‌ അഞ്ചിനും ആറിനും നടക്കും. 30ന്‌ ബുഡാപെസ്റ്റിലെ പുസ്‌കാസ്‌ അരീനയിലാണ്‌ ഫൈനൽ.


ഏകപക്ഷീയമായിരുന്നു ലിവർപൂളിനെതിരെ പിഎസ്‌ജിയുടെ ജയം. സ്വന്തംതട്ടകമായ ആൻഫീൽഡിൽ ആദ്യപാദത്തിലെ രണ്ട്‌ ഗോൾ കടത്തിൽ കളത്തിലെത്തിയ ലിവർപൂളിന്‌ രണ്ടാമൂഴത്തിലും ഒന്നുംചെയ്യാനായില്ല. ഇടവേള കഴിഞ്ഞ്‌ ഉസ്‌മാൻ ഡെംബെലെയുടെ ഇരട്ടഗോളിൽ പിഎസ്‌ജി മുന്നേറി. ആവേശകരമായ പോരിൽ ബയേണിനെ വിറപ്പിച്ചാണ്‌ റയൽ കീഴടങ്ങിയത്‌. ആദ്യപാദത്തിൽ 2–1ന്‌ ലീഡ്‌ നേടിയ ബയേണിനെ അവരുടെ തട്ടകത്തിൽ ഒന്നാം മിനിറ്റിൽ ആർദെ ഗൂലെറിലൂടെ ലക്ഷ്യം കണ്ട്‌ റയൽ ഒപ്പംപിടിച്ചു. പിന്നീട്‌ കൊണ്ടും കൊടുത്തുമുള്ള പോരായിരുന്നു. അലെക്‌സാണ്ടർ പാവ്‌ലോവിച്ച്‌ ബയേണിനായി ഗോളടിച്ചു. ഇതോടെ ഇരുപാദ സ്‌കോർ 3–2 ആയി.


തൊട്ടുപിന്നാലെ ഗൂലെർ വീണ്ടും ലക്ഷ്യം കണ്ടതോടെ റയൽ പിന്നെയും സമനില നേടി. ഹാരി കെയ്‌നിലൂടെ ഒരിക്കൽകൂടി ബയേൺ മുന്നിലെത്തി. ഇടവേളയ്‌ക്ക്‌ മുമ്പ്‌ കിലിയൻ എംബാപ്പെ റയലിനെ 4–4ൽ എത്തിച്ചു. കളി അധികസമയത്തേക്ക്‌ നീങ്ങവേ 86–ാം മിനിറ്റിൽ എഡ്വേർഡോ കമവിംഗ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ പുറത്തായത്‌ റയലിന്‌ കനത്ത തിരിച്ചടിയായി. 89–ാം മിനിറ്റിൽ ലൂയിസ്‌ ഡയസും പരിക്കുസമയും മൈക്കേൽ ഒലീസെയും ജർമൻ ക്ലബിന്റെ ജയമുറപ്പിച്ചു. മത്സരശേഷം ഗൂലെർക്കും ചുവപ്പ്‌ കാർഡ്‌ കിട്ടി.


ബാഴ്‌സലോണയ്‌ക്കെതിരെ രണ്ട്‌ ഗോളിന്റെ ലീഡുമായെത്തിയ അത്‌ലറ്റികോ ബാഴ്‌സയ്‌ക്കെതിരെ സ്വന്തംമൈതാനത്ത്‌ രണ്ടാംപാദത്തിൽ 1–2ന്‌ തോറ്റെങ്കിലും സെമിയിലേക്ക്‌ മുന്നേറി. ലമീൻ യമാലിലൂടെയും ഫെറാൻ ടോറെസിലൂഡെയും സമനില പിടിച്ച ബാഴ്‌സയെ അദെമോല ലുക്‌മാനിലൂടെ അത്‌ലറ്റികോ മടക്കി. 79–ാം മിനിറ്റിൽ എറിക്‌ ഗാർഷ്യ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ മടങ്ങിയതോടെ പത്തുപേരുമായാണ്‌ ബാഴ്‌സ കളി പൂർത്തിയാക്കിയത്‌. ആദ്യപാദം ഒറ്റ ഗോളിന്‌ ജയിച്ച അഴ്‌സണൽ സ്‌പോർട്ടിങ്ങിനെതിരെ രണ്ടാംപാദത്തിൽ സ്വന്തംതട്ടകത്തിൽ ഗോളടിക്കാനാകാതെ അവസാനിപ്പിച്ചു.

മത്സരഫലം


അത്‌ലറ്റികോ മാഡ്രിഡ്‌ 1 ബാഴ്‌സലോണ 2 (3–2)

പിഎസ്‌ജി 2 ലിവർപൂൾ 0 (4–0)

ബയേൺ മ്യൂണിക്‌ 4 റയൽ മാഡ്രിഡ്‌ 3 (6–1)

അഴ്‌സണൽ 0 സ്‌പോർട്ടിങ്‌ 0 (1–0)




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home