ad
Deshabhimani

നിരാഹാരം അവസാനിപ്പിച്ച് അഭിജീത് ദീപ്കെ; പ്രതിഷേധം ശക്തമായതോടെ സിജെപി നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രം

abhijitdipke
വെബ് ഡെസ്ക്

Published on Jul 20, 2026, 01:58 PM | 1 min read

ന്യൂഡൽഹി : കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദിറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് ലാത്തിച്ചാർജിൽ തലസ്ഥാനം പ്രക്ഷുബ്ധമായിരിക്കുകയാണ്. പ്രതിഷേധം ശക്തമായിരിക്കെ സോനം വാങ്ചുക്കിന്റെ അഭ്യർഥന പ്രകാരം സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ നിരാഹാരം അവസാനിപ്പിച്ചു.


പാര്‍ലമെന്‍റിലേക്കുള്ള മാര്‍ച്ചില്‍ പങ്കെടുക്കും. സഫ്ദർജം​ഗ് ആശുപത്രിയിൽ കഴിയുന്ന സോനം വാങ്ചുക് അഭിജീത് ദീപ്കെയോട് നിരാഹാരം അവസാനിപ്പിക്കാന്‍ പറഞ്ഞുവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ജൂലൈ 18ന് സോനം വാങ്ചുക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് അഭിജീത് ദീപ്കെ നിരാഹാരം തുടങ്ങിയത്. അതേസമയം, പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സിജെപി നേതാക്കളെ ബന്ധപ്പെട്ടുവെന്നും സിജെപി ആവശ്യപ്പെട്ട പ്രകാരം കേന്ദ്ര ആരോ​ഗ്യമന്ത്രി ജെ പി നദ്ദയുമായി സംസാരിക്കാൻ അവസരമൊരുക്കിയെന്നുമാണ് റിപ്പോർട്ടുകൾ. പാർട്ടി പ്രതിനിധികളായ സൗരവ് ദാസിനെയും ദേശീയ വക്താവ് അശുതോഷ് രങ്കയെയും സിജെപികൂടിക്കാഴ്ചയ്ക്ക് അയച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. വിവരം സൗരവ് ദാസ് എക്സിലൂടെ പങ്കുവെച്ചതായും എഎൻഐയുടെ റിപ്പോർട്ടിൽ പറയുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home