വി എസിന്റെ സ്‌മരണ പുതുക്കി കർഷകത്തൊഴിലാളികൾ

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ആയവനയിൽ സംഘടിപ്പിച്ച വി എസ് അച്യുതാനന്ദൻ അനുസ്‌മരണം സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു
ആലുവ
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജില്ലയിലെ ഏരിയ കേന്ദ്രങ്ങളിൽ വി എസ് അച്യുതാനന്ദൻ അനുസ്‌മരണം സംഘടിപ്പിച്ചു. മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ആയവനയിൽ നടത്തിയ അനുസ്മരണം സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി എൻ മോഹനൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, സിഐടിയു ഏരിയ സെക്രട്ടറി സി കെ സോമൻ, കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗം സുശീല ദിവാകരൻ എന്നിവർ സംസാരിച്ചു.
തൃപ്പൂണിത്തുറയിൽ ജില്ലാ സെക്രട്ടറി ടി സി ഷിബുവും കവളങ്ങാട് ജില്ലാ പ്രസിഡന്റ് എൻ സി ഉഷാകുമാരിയും ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളുമായ സി കെ വർഗീസ് കോലഞ്ചേരിയിലും വി എം ശശി കളമശേരിയിലും കെ പി റെജീഷ് പെരുമ്പാവൂരിലും ടി ഐ ശശി അങ്കമാലിയിലും കെ പി അശോകൻ കോതമംഗലത്തും ജിഷ ശ്യാം പറവൂരിലും സി ടി വർഗീസ് വൈപ്പിനിലും പി എസ് ഷൈല തൃക്കാക്കരയിലും പി എ പീറ്റർ എറണാകുളത്തും ഇ എം സലിം ആലുവയിലും പി എം മനാഫ് കൊച്ചിയിലും എം എസ് ശോഭിതൻ പള്ളുരുത്തിയിലും സിപിഐ എം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി ബി രതീഷ് കൂത്താട്ടുകുളത്തും അമരസ്‌മരണ ഉദ്ഘാടനം ചെയ്തു.
വി എസ് അനുസ്മരണദിനമായ ചൊവ്വാഴ്‌ച കെഎസ്‌കെടിയു എല്ലാ യൂണിറ്റിലും പതാക ഉയർത്തും.










0 comments