ad
Deshabhimani

കേരള ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിൽ സ്റ്റേഷൻ ഓഫീസർ; പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Fire and Rescue.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 21, 2026, 02:29 PM | 1 min read

തിരുവനന്തപുരം: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസസിൽ സ്റ്റേഷൻ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.


നിലവിൽ ഒരൊഴിവ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെങ്കിലും, റാങ്ക് ലിസ്റ്റ് നിലവിൽ വരുന്ന ഒരു വർഷത്തിനുള്ളിൽ വരുന്ന മറ്റ് ഒഴിവുകളിലേക്കും ഈ ലിസ്റ്റിൽ നിന്ന് ഉദ്യോഗാർത്ഥികളെ പരിഗണിക്കുന്നതാണ്. ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്ന് സയൻസ് വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷയിൽ മുൻഗണന ഉണ്ടായിരിക്കും.


കൂടാതെ, സ്പോർട്സ് മേഖലയിൽ കഴിവ് തെളിയിച്ചവർക്കും, എൻസിസി, എസ്പിസി സർട്ടിഫിക്കറ്റുകൾ ഉള്ളവർക്കും പ്രത്യേക വെയിറ്റേജ് ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് 20 വയസ്സിനും 35 വയസ്സിനും ഇടയിലായിരിക്കണം പ്രായം (നിയമാനുസൃതമായ ഇളവുകൾ ബാധകം).


എസ്‌സി, എസ്ടി വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നിയമപ്രകാരമുള്ള വയസിളവ് ലഭിക്കും. പൊതുവിഭാഗത്തിലുള്ളവർക്ക് കുറഞ്ഞത് 165 സെന്റിമീറ്ററും, എസ്‌.സി/എസ്ടി വിഭാഗത്തിലുള്ളവർക്ക് 160 സെന്റിമീറ്ററും ഉയരം ഉണ്ടായിരിക്കണം.


പൊതുവിഭാഗത്തിന് 50 കിലോഗ്രാമും, എസ്‌.സി/എസ്ടി വിഭാഗത്തിന് 48 കിലോഗ്രാമും കുറഞ്ഞ ഭാരം വേണം. കണ്ണടയില്ലാത്ത വ്യക്തമായ കാഴ്ചശക്തി നിർബന്ധമാണ്. എഴുത്തുപരീക്ഷ, ഓൺലൈൻ പരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അർഹരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home