കെ എസ് പ്രവീൺകുമാർ സ്മാരക ഫോട്ടോഗ്രഫി പുരസ്കാരം റിദിൻ ദാമുവിന്

റിദിൻ ദാമു, കെ എസ് പ്രവീൺകുമാർ
തൃശൂർ: അകാലത്തിൽ വിട്ടുപിരിഞ്ഞ ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കെ എസ് പ്രവീൺകുമാറിന്റെ പേരിൽ തൃശൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ രണ്ടാമത് കെ എസ് പ്രവീൺകുമാർ സ്മാരക ഫോട്ടോഗ്രഫി പുരസ്കാരത്തിന് റിദിൻ ദാമു അർഹനായി. മാതൃഭൂമി കൊച്ചി യൂണിറ്റിലെ സീനിയർ ഫോട്ടോഗ്രാഫറാണ്. 15000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഭക്ഷണ ചങ്ങല എന്ന ചിത്രത്തിനാണ് പുരസ്കാരം.
ഡിവൈഎഫ്ഐ നടത്തിയ മനുഷ്യച്ചങ്ങലയുടെ പ്രചാരണത്തിനായി കണ്ണൂർ സ്റ്റേഡിയം കോർണറിൽ സ്ഥാപിച്ച ശിൽപ്പങ്ങൾക്ക് മുന്നിൽ ഭക്ഷണത്തിന് വരിനിൽക്കുന്നവരുടെ ചിത്രമാണിത്. ദേശാഭിമാനി ഫോട്ടോഗ്രാഫർ എം എ ശിവപ്രസാദ് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റ് എം ബി ബാബു, സെക്രട്ടറി രഞ്ജിത്ത് ബാലൻ, മോണോലിസ ജനാർദ്ദനൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments