ഹൈലൈറ്റ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി വിഭാഗം ഡയറക്ടറായി നേക സുലൈമാൻ ചുമതലയേറ്റു

കോഴിക്കോട്: പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഹൈലൈറ്റിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗം ഡയറക്ടറായി നേക സുലൈമാൻ ചുമതലയേറ്റു. ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി സുലൈമാന്റെ മകളാണ് നേക. 2030ഓടെ കേരളത്തിലുടനീളം വിവിധ വിഭാഗങ്ങളിലായി ആയിരം ഹോട്ടൽ മുറികളുള്ള ഹോസ്പിറ്റാലിറ്റി ശൃംഖല സ്ഥാപിക്കുമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് പ്രഖ്യാപിച്ചു.
ലക്ഷ്വറി, അപ്‌സ്‌കെയിൽ, മിഡ്‌സ്‌കെയിൽ ആഡംബര വിഭാഗങ്ങളിലായി വൈവിധ്യമാർന്ന ഹോട്ടലുകളാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. കോഴിക്കോട് ജില്ലയിൽ വളർന്നുകൊണ്ടിരിക്കുന്ന ബിസിനസ്, ടൂറിസം, ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ കണക്കിലെടുത്ത് നഗരത്തിന് പ്രത്യേക മുൻഗണന നൽകും. ജില്ലയുടെ വാണിജ്യ, സാംസ്കാരിക, സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്ന ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങൾ ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നേക സുലൈമാൻ പറഞ്ഞു.










0 comments