print edition ചാമ്പ്യൻസ് ലീഗിൽ ഗോൾമേളം

ലണ്ടൻ
പതിനാല് മിനിറ്റിനിടെ നാല് ഗോൾ, അതും പ്രതിരോധപൂട്ടിന് പേരുകേട്ട അത്‌ലറ്റികോ മാഡ്രിഡിനെതിരെ. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ സന്ദർശകരായ അത്‌ലറ്റികോയെ 4–0ന് തരിപ്പണമാക്കി അഴ്‌സണൽ വമ്പുകാട്ടി. വിക്ടർ യോകെറെസ് ഇരട്ടഗോളടിച്ചു. ഗബ്രിയേൽ മഗാലയെസും ഗബ്രിയേൽ മാർട്ടിനെല്ലിയും പട്ടിക തികച്ചു. ഗോൾമഴ പെയ്‌ത രാവിൽ ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയവുമായി കരുത്തർ മടങ്ങി. ചാമ്പ്യൻമാരായ പിഎസ്‌ജി 7–2ന് ബയേർ ലെവർകൂസനെയും ബാഴ്‌സലോണ 6–1ന് ഒളിമ്പിയാകോസിനെയും കീഴടക്കി. ബാഴ്‌സയ്‌ക്കായി ഫെർമിൻ ലോപസ് ഹാട്രിക് നേടി.
ഇന്റർ മിലാൻ യൂണിയൻ സെന്റ് ഗില്ലോസിയെ നാല് ഗോളിനും പിഎസ്‌വി 6–2ന് നാപോളിയെയും മറികടന്നു. ന്യൂകാസിൽ യുണൈറ്റഡ് ബെൻഫിക്കയെ മൂന്ന് ഗോളിന് മടക്കി. വിയ്യാറയലിനെതിരായി മാഞ്ചസ്റ്റർ സിറ്റിയുടെ ജയം 2–0നാണ്.








0 comments