ആൻസെലോട്ടി പുറത്തേക്ക്

മാഡ്രിഡ്
റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസെലോട്ടി സ്ഥാനമൊഴിയുന്നു. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ അഴ്‌സണലിനോടേറ്റ വമ്പൻ തോൽവിക്കുപിന്നാലെ ഇറ്റാലിയൻ കോച്ചിനെ പുറത്താക്കാൻ റയൽ മാനേജ്‌മെന്റ് തീരുമാനമെടുത്തതായാണ് സൂചന.
സീസൺ പൂർത്തിയാക്കുംമുമ്പ് അറുപത്തഞ്ചുകാരൻ സ്ഥാനമൊഴിയും. 26ന് ബാഴ്‌സലോണയ്‌ക്കെതിരെ നടക്കുന്ന സ്‌പാനിഷ് കിങ്‌സ് കപ്പ് ഫൈനലാകും അവസാന മത്സരം എന്നാണ് റിപ്പോർട്ട്. രണ്ട് തവണയായി റയലിന്റെ ചുമതല വഹിച്ച ആൻസെലോട്ടി മൂന്ന് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 15 ട്രോഫികൾ സമ്മാനിച്ചിട്ടുണ്ട്. ലിവർപൂളിന്റെ മുൻ കോച്ച് യുർഗൻ ക്ലോപ്, ബയേർ ലെവർകൂസന്റെ സാബി അലോൺസോ എന്നിവരാണ് പുതിയ പരിശീലകരായി പരിഗണനയിലുള്ളത്.
0 comments